
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ കോലാഹലങ്ങൾ ചൂട് പിടിക്കുമ്പോൾ ശ്രദ്ധാകേന്ദ്രമായി സിപിഐഎമ്മും ഇടതുപക്ഷവും. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ നിയന്ത്രിക്കുന്ന തൃണമൂൽ കോൺഗ്രസ്സും കോടികൾ ഒഴുകുമ്പോൾ ലളിതവും വലിയ ചിലവുകളില്ലാത്തതുമായ വഴികളിലൂടെ സാധാരണക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയാണ് ഇടതുപക്ഷം.
സിപിഐഎമ്മിന്റെ ഔദ്യോഗിക പാർട്ടി പത്രമായ ഗണശക്തിയാണ് തൃണമൂലിന്റെയും ബിജെപിയുടെയും ഫ്ലക്സുകൾക്കും പരസ്യമേളകൾക്കുമുള്ള ഇടതിന്റെ മറുപടി. സംസ്ഥാനത്തങ്ങോളമുള്ള ചായപ്പീടികകൾ അടക്കമുള്ള പൊതുഇടങ്ങൾക്കു സമീപം വലിയ ബോർഡുകളിൽ അതാതു ദിവസത്തെ ഗണശക്തി പത്രത്തിന്റെ പേജുകളെല്ലാം ഒട്ടിച്ചു വയ്ക്കുകയാണ് പ്രവർത്തകർ ചെയ്യുന്നത്. പൊതു ഇടങ്ങളിൽ കൂടുന്ന ആളുകൾക്ക് ഈ പത്രം മുഴുവൻ സൗജന്യമായി വായിക്കുവാനും അതുവഴി ഇടത് ആശയങ്ങളെ കൂടുതൽ മനസ്സിലാക്കുവാനും സാധിക്കുന്നു. അതോടെ നാടിനെ അലട്ടുന്ന പ്രധാന വിഷയങ്ങളും ഇടതിന്റെ ആശയങ്ങളും മനസ്സിലാക്കുവാനും ചർച്ചകൾ നടത്താനും ഉള്ള വഴി തെളിയുന്നു.
Also Read: സമീപനം മാറ്റണം!” വിജയങ്ങൾക്കിടയിലും ഋതുരാജ് ഗെയ്ക്വാദിന്റെ ഫോമില്ലായ്മ ചെന്നൈയ്ക്ക് തലവേദനയാകുന്നു
മറ്റു പാർട്ടികൾ കോടികൾ ഒഴുക്കുമ്പോഴും അതിൽ നിന്നും വിഭിന്നമായി ലളിതമായ മാർഗ്ഗങ്ങളിലൂടെ സാധാരണക്കാരന്റെ അടുത്ത് എത്തുന്ന ഇടതിന്റെ തന്ത്രം മാധ്യമങ്ങൾക്കിടയിൽ പോലും വലിയ മതിപ്പാണ് ഉണ്ടാക്കുന്നത്. സ്മാർട്ട് ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഇക്കാലത്ത് പോലും സാധാരണക്കാരിൽ പത്രങ്ങൾ ഉണ്ടാക്കുന്ന സ്വാധീനവും ഇവിടെ വ്യക്തമാവുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

