
കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരൻ്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വെട്ടിമാറ്റിയ തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസിലാണ് ഈ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സതി മൊണ്ടൽ എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍തൃസഹോദരൻ ബിമൽ മൊണ്ടൽ ആണ് കൊലപാതകത്തിന് ശേഷം പൊലീസില്‍ കീഴടങ്ങിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. കുടുംബവഴക്കിനിടെ യുവതിയെ കൊലപ്പെടുത്തിയ ബിമല്‍ വാളുകൊണ്ട് യുവതിയുടെ തല വെട്ടിമാറ്റുകയും ശേഷം വെട്ടിമാറ്റിയ തലയുമായി റോഡിലൂടെ അടക്കം കറങ്ങിനടക്കുകയുമായിരുന്നു. ശേഷമാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
ALSO READ: കുമ്പളങ്ങാട് ബിജു വധക്കേസ്: ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെപ്പറ്റി തിരക്കിയപ്പോള്‍ പ്രതി മറുപടി ഒന്നും പറഞ്ഞില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഇതിന് ശേഷം മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമാകൂ എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതിയും പ്രതിയും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായി എന്നാണ് അയല്‍വാസികളില്‍ ചിലര്‍ പൊലീസിനെ അറിയിച്ചത്. പ്രതി കഴിഞ്ഞ ദിവസം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വെട്ടി മാറ്റിയ തലയുമായി റോഡിലൂടെ നടക്കവെ ഇയാള്‍ യുവതിയേയും സഹോദരനേയും ശപിക്കുന്നുണ്ടായിരുന്നുവെന്നും ചില അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

