‘കേരളത്തിലെ ഹേമ കമ്മിറ്റി മാതൃക പശ്ചിമ ബംഗാളിലും നടപ്പാക്കണം’; ഫേസ്ബുക്ക് പോസ്റ്റുമായി ബംഗാളി നടി റിഥഭാരി ചക്രബര്‍ത്തി

മലയാള സിനിമാരംഗത്തെ സ്ത്രീചൂഷണത്തെയും ലൈംഗിക കുറ്റക്യത്യങ്ങളെയും തുറന്നുകാട്ടിയ കേരളത്തിലെ ഹേമ കമ്മീഷന്‍ മാതൃക പശ്ചിമബംഗാളിലും നടപ്പിലാക്കണമെന്ന് ബംഗാളി നടി റിഥഭാരി ചക്രബര്‍ത്തി. തനിക്കും സമാന അനുഭവങ്ങള്‍ ഉണ്ടായയെന്നും ചില വേട്ടക്കാരന്‍മാരുടെ മുഖംമൂടി തുറന്നുകാട്ടാന്‍ സഹപ്രവര്‍ത്തകരെ ക്ഷണിക്കുന്നുവെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ടാഗ് ചെയ്തായിരുന്നു റിഥഭാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Also Read; ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന അഡ്വ. വിഎസ് ചന്ദ്രശേഖരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വനിത അഭിഭാഷക വിഭാഗം

മലയാള സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടിയ ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് ബംഗാളി നടി റിഥഭാരി ചക്രബര്‍ത്തിയുടെ ഫേസ് ബുക്ക് പോസ്റ്റ്. കേരളത്തിന്റെ മാതൃകയില്‍ ബംഗാളി സിനിമാ മേഖലയില്‍ എന്തുകൊണ്ട് ഇത്തരം പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നില്ലന്ന ചോദ്യമാണ് താരം ഉന്നയിച്ചത്. തനിക്കും തനിക്കറിവുന്ന പല നടിമാരും സമാന അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്.

എന്നാല്‍ കുറ്റക്കാരായ പല സംവിധായകരും നടന്മാരും സിനിമയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അവര്‍ കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ മെഴുകുതിരികളുമായി തെരുവിലിറങ്ങുന്നുവെന്നും നടി ചൂണ്ടിക്കാട്ടി. ചില വേട്ടക്കാരുടെ മുഖംമൂടികൾ തുറന്നുകാട്ടണം, ഈ ക്രൂരമാര്‍ക്കെതിരെ ശബ്മുയത്താന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

Also Read; “മുകേഷിനെതിരായ ആരോപണത്തിൽ പാർട്ടി പ്രതിരോധത്തിലല്ല, കൃത്യമായ അന്വേഷണം നടത്തും…” : മന്ത്രി കെഎൻ ബാലഗോപാൽ

പലരും സിനിമാമേഖലയില്‍ വലിയ സ്വാധീനമുള്ളവരാണെന്നും എന്നാല്‍ എത്ര നാള്‍ തങ്ങള്‍ മൗനം പാലിക്കുമെന്ന ആശങ്കയും നടിയുയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ടാഗ് ചെയ്തുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

Bengali actress Ritabhari Chakraborty said that the hema committee model of Kerala should be implemented in West Bengal as well

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News