
പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ കേസെടുത്ത് പൊലീസ്. മോഹൻകുമാറിനെതിരെ (38) ആണ് കേസെയുത്തിരിക്കുന്നത്. ബെംഗളൂരുവിലെ ചന്നമനക്കരെയിൽ ആണ് സംഭവം നടന്നത്. ബിസിനസിൽ വളർച്ചയുണ്ടാകാൻ പൂജയ്ക്കെത്തിയ യുവതിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. കുടുംബത്തിന് എതിരേ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു പീഡനം.
ബ്യൂട്ടീഷ്യൻ അക്കാദമി നടത്തുന്ന ആളായിരുന്നു 34കാരിയായ പരാതിക്കാരി. ബ്യൂട്ടീഷ്യൻ അക്കാദമിയിൽ സഹോദരിക്ക് പ്രവേശനത്തിനെന്ന പേരിലെത്തിയാണ് യുവതിയെ മോഹൻകുമാർ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ബിസിനസിൽ വളർച്ചയുണ്ടാക്കാൻ പൂജകൾ ചെയ്യാമെന്ന് പറഞ്ഞ് യുവതിയുമായി കൂടുതൽ അടുത്തു.
പൂജകൾക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ ചടങ്ങിന്റെ ഭാഗമെന്ന പേരിൽ ഇവരുടെ ഭർത്താവിനെയും മകനെയും വീട്ടിൽനിന്ന് പുറത്തേക്ക് വിട്ടു. ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂർ വലം വെയ്ക്കണമെന്നായിരുന്നു ഇയാൾ അവരോട് നിർദേശിച്ചത്. അവർ പോയതിന് ശേഷം വീട്ടിൽ തനിച്ചായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോൾ ദുർമന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ALSO READ: കടലിനടിയിൽ തെളിഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ ആൻഡമാൻ
ആദ്യം ഈ വിവരം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് മാനസികപ്രശ്‌നത്തെ തുടർന്ന് ഇവർ ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടാണ് പുറത്ത് പറയുകയും പൊലീസിൽ പരാതിപ്പെടുകയും ചെയതത്. ഇതിന് പിന്നാലെ ഒളിവിൽ പോയ മോഹൻ കുമാറിനെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

