
ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സിഇഒ ആരോഗ്യം പരിഗണിക്കാതെ ജോലി ചെയ്ത് ഒടുവിലെത്തിയത് ഐസിയുവില്‍. ആരോഗ്യം നോക്കാതെ ജോലി മാത്രം ചെയ്ത അദ്ദേഹത്തിന് രക്തസമ്മര്‍ദം കൂടി 230ല്‍ എത്തിയതോടെയാണ് ആശുപത്രി വാസത്തിന് ഇടയാക്കിയത്. ഡേസ്ഇന്‍ഫോ മീഡിയ ആന്‍ഡ് റിസര്‍ച്ച് സ്ഥാപകനും സിഇഒയുമാണ് അമിത് മിശ്ര. ലിങ്കഡിനിലാണ് അദ്ദേഹം മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പുമായി തന്റെ അവസ്ഥയെ കുറിച്ച് എഴുതിയിരിക്കുന്നത്.
വളരെ ആരോഗ്യവാനായി പോയിരുന്ന അദ്ദേഹത്തിന് ഇങ്ങനൊരു അവസ്ഥ മുമ്പ് എങ്ങും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവയ്ക്കുന്നത്. തന്റെ ലാപ്പ്‌ടോപ്പില്‍ വര്‍ക്ക് ചെയ്യുന്നതിനിടയില്‍ അടുത്ത നിമിഷം മൂക്കില്‍ നിന്നും ശക്തിയായി രക്തം പുറത്തേക്ക് വന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. ഇന്‍ടന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയതിന് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് തന്റെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അടുത്തദിവസം പെട്ടെന്നുണ്ടായ കുറവില്‍ ബോധരഹിതനായി. അതിനാല്‍ ഇപ്പോഴും അദ്ദേഹം ചികിത്സയിലാണ്. നിരവധി പരിശോധനങ്ങളും അതിനിടയില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറിക്കുന്നു. തന്റെ ബിപി പെട്ടെന്ന് കൂടുകയും അതുപോലെ തന്നെ പെട്ടെന്ന് കുറയുകയും ചെയ്തതില്‍ നിന്നും താന്‍ പഠിച്ച പാഠങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്.
ALSO READ: ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്; തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
‘മടിപിടിച്ചൊരു ശനിയാഴ്ച, ലാപ്‌ടോപ്പില്‍ സ്വസ്ഥമായി ജോലി ചെയ്യുന്നു. പെട്ടെന്ന് മൂക്കില്‍ നിന്നും രക്തം ചൊരിയുന്നു, അതിന് ഒരു അവസാനമില്ല, വെളുത്ത വാഷ് ബേസിന്‍ ചുവന്നു… വസ്ത്രം മുഴുവന്‍ രക്തമയം, കോമയിലാകുമെന്ന് പേടിച്ചു, ഒടുവില്‍ എത്തിയത് ഐസിയുവില്‍! ഇത്രയും ഭയാനകമായ വാരാന്ത്യം!! ഞാന്‍ അപ്പോളോ ആശുപത്രിയിലെത്തിയപ്പോഴേക്കും വലിയൊരളവില്‍ രക്തം നഷ്ടപ്പെട്ടു കഴിഞ്ഞു. എമര്‍ജന്‍സി വിഭാഗത്തിലുള്ളവര്‍ക്ക് ഇരുപത് മിനിറ്റോളം വേണ്ടി വന്നു രക്തസ്രാവം നിര്‍ത്താന്‍. പിന്നാലെയാണ് ഏറ്റവും ഞെട്ടിക്കുന്ന വിവരം വന്നത്. രക്തസമ്മര്‍ദം 230ആയി. തലവേദനയില്ല, തലകറക്കമില്ല, ഒരു മുന്നറിയിപ്പുമില്ല, മുമ്പ് രക്തസമ്മര്‍ദ ഉണ്ടായ ചരിത്രവുമില്ല, ഒട്ടും പ്രതീക്ഷികാതെ ഉണ്ടായ പ്രശ്‌നം. പെട്ടെന്ന് തന്നെ ഐസിയുവിലേക്ക് മാറ്റി. അവിടെവച്ചാണ് ഡോക്ടര്‍മാര്‍ ബിപി കുറയ്ക്കാനായി പരിശ്രമിച്ചത്. രാത്രിയായപ്പോള്‍ നില നിയന്ത്രണവിധേയമായത്. പിറ്റേന്ന് രാവിലെ ഐസിയുവില്‍ നടക്കുന്നതിനിടെ ബോധരഹിതനായി. ഇത്തവണ ബിപി വളരെയധികം കുറഞ്ഞു. ഇത് ഡോക്ടര്‍മാരെയും ആശയകുഴപ്പത്തിലാക്കി. പിന്നീട് നാലു ദിവസത്തോളം പലതരത്തിലുള്ള ടെസ്റ്റുകള്‍.. ഇസിജി, എല്‍എഫ്ടി, എക്കോ, കൊളസ്‌ട്രോള്‍ വേദനാജനകമായ ആന്‍ജിയോഗ്രഫിയും.. പക്ഷേ അമ്പരപ്പിച്ചുകൊണ്ട് എല്ലാം അവസാനം നന്നായി വന്നു.’- എന്നാണ് അദ്ദേഹം ലിങ്കഡിനില്‍ കുറിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here