കുട്ടിയെ വിട്ടു നല്‍കണമെന്ന കോടതി ഉത്തരവ്, നഷ്ടപ്പെടുമെന്ന ഭീതി; നാലു വയസുകാരന്റെ കൊലയ്ക്ക് പിന്നിലെ ചുരുളഴിയുന്നു

നാലു വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2020ല്‍ ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞ സൂചന സേത്ത് കുട്ടിയെ എല്ലാ ഞായറാഴ്ചകളിലും അച്ഛനു വിട്ടുനല്‍കണമെന്ന കോടതി വിധിയെ തുടര്‍ന്ന് കുഞ്ഞിനെ മെല്ലെ നഷ്ടപ്പെടുമെന്ന് തോന്നിത്തുടങ്ങിയതോടെയാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് നിലവിലെ വിവരം. പക്ഷേ പ്രതിയുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പൊലീസ് പരിശോധിക്കുകയാണ്. ലക്ഷ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ALSO READ: ഹിന്ദുക്കള്‍ ഒന്നോ രണ്ടോ പ്രസവിച്ചാല്‍ പോരെന്ന് മുന്നറിയിപ്പ്; വെട്ടിലായി വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ

മുന്‍ഭര്‍ത്താവുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് സ്വന്തം മകനെ കൊലപ്പെടുത്തിയ സുചനയെ ഗോവന്‍ പൊലീസ് പിടികൂടിയത് അതി വിദഗ്ധമായാണ്. സംശയത്തിന്റെ ചെറുകണിക പോലും ഇല്ലാതെ ടാക്‌സി ഡ്രൈവറുടെ സഹായത്തോടെയാണ് ബെംഗളൂരുവിലെ എ.ഐ സ്റ്റാര്‍ട്ടപ് സിഇഒ സുചന സേഥിനെ പൊലീസ് പിടികൂടിയത്. 2020 ല്‍ ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞ സുചന മകനുമൊത്തായിരുന്നു താമസം. കുട്ടിയെ നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ കുട്ടിയുമായി ഗോവയിലെത്തി, കൊലപാതകം നടത്തുകയുമായിരുന്നു. കൊലപാതകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ കൊന്നിട്ടില്ലെന്നും എങ്ങനെ മരിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു സുചനയുടെ മൊഴി.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എല്ലാ നിയമവശങ്ങളും പരിശോധിച്ചതിനുശേഷം: മന്ത്രി പി രാജീവ്

എയര്‍ബിഎന്‍ബി വഴിയാണ് ബെംഗളൂരു സ്വദേശിയായ സുചന കണ്ടോലിമിലെ ഹോട്ടലില്‍ അപാര്‍ട്‌മെന്റ് ബുക്ക് ചെയ്തത്. കുട്ടിയുമായി ശനിയാഴ്ച ഗോവയിലെത്തിയ യുവതി മടങ്ങിയത് ഒറ്റയ്ക്കായിരുന്നു. മടങ്ങാന്‍ ടാക്‌സി വേണമെന്ന് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. അത് വലിയ തുകയാകുമെന്നും ഫ്‌ലൈറ്റില്‍ പോകുന്നതാണ് ലാഭകരമെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞുവെങ്കിലും സുചന ടാക്‌സി മതിയെന്ന് തീര്‍ത്ത് പറഞ്ഞു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ ഇന്നോവ കാറില്‍ ബെംഗളൂരുവിലേക്ക് തിരിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഹോട്ടല്‍ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ തറയില്‍ രക്തക്കറ കണ്ടതും അധികൃതരെ വിവരമറിയിച്ചു.

ALSO READ:  ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപ്പിടിച്ചു; ബ്രേക്കര്‍ ജാമായതെന്ന് പ്രാഥമിക നിഗമനം

ഹോട്ടലില്‍ നിന്നും ടാക്‌സി ഡ്രൈവറുടെ നമ്പര്‍ വാങ്ങിയ പൊലീസ് അതുവഴി സുചനയുമായി സംസാരിച്ചു. മകനെവിടെ എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മറുപടി. തുടര്‍ന്ന് വ്യാജമായ ഒരു മേല്‍വിലാസവും പൊലീസിനും നല്‍കി. ഇതോടെ പൊലീസ് ടാക്‌സി ഡ്രൈവറുമായി ബന്ധപ്പെട്ട് കൊങ്കണി ഭാഷയില്‍ ഇയാളോട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ ചിത്രദുര്‍ഗയിലെ അയ്മംഗല സ്റ്റേഷനിലേക്ക് ഡ്രൈവര്‍ വണ്ടിയെത്തിച്ചു. കാത്തുനിന്ന പൊലീസ് വണ്ടി തടഞ്ഞ് നടത്തിയ പരിശോധനയില്‍ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ നാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം നിലവില്‍ കര്‍ണാടകയില്‍ സൂക്ഷിച്ചിരിക്കുയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ മരണകാരണം കൃത്യമായി അറിയാനാകുമെന്നും പൊലീസ് പറഞ്ഞു.

ALSO READ: 150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News