150 രൂപയ്ക്ക് പകരം യാത്രക്കാരൻ അബദ്ധത്തിൽ അക്കൗണ്ടിലേക്ക് അയച്ചത് 15,682 രൂപ; തിരികെ നൽകി ഓട്ടോ ഡ്രൈവർ

ഫോൺ പേയ് മുഖേന ഓട്ടോക്കൂലി നൽകി, 156 രൂപയ്ക്ക് പകരം യാത്രക്കാരൻ കൈമാറിയത് 15,682 രൂപ. തിരക്കുപിടിച്ച യാത്രക്കിടയിൽ തന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ കൈമാറിയ 15,682 രൂപ സുരക്ഷിതമായി തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ.

സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രശംസ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ് ഡ്രൈവറുടെ ഈ സത്യസന്ധത. ഇന്നത്തെ കാലത്ത് ഇത്തരം മൂല്യങ്ങൾ കാണിക്കുന്നത് വളരെ അപൂർവമാണെന്നും അദ്ദേഹത്തിന്റെ ഈ പ്രവർത്തി ഏറെ ആദരവ് അർഹിക്കുന്നു എന്നുമാണ് ഓൺലൈനിലൂടെ നിരവധി ആളുകൾ കുറിക്കുന്നത്. ​മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിം​ഗ്ലീഷ് എന്ന പരസ്യ ഏജൻസിയുടെ സിഇഒയായ‌ ശുഭം ​ഗുണയ്ക്ക് ആണ് ഇത്തരത്തിൽ ഒരു അബദ്ധം പറ്റിയത്. തനിയ്ക്ക് പറ്റിയ അമളിയും ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയും ലിങ്ക്വിഡിൻ പോസ്റ്റിലൂടെ പങ്കുവച്ചത് ശുഭം തന്നെയാണ്.

also read; സബ്സിഡി നിരക്കിൽ ലഭിക്കുന്ന എൽപിജി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; ഇനി ഒരു വർഷം ലഭിക്കുക 4 എണ്ണം

തിരക്കു പിടിച്ച ദിവസത്തിൽ സംഭവിച്ച ഒരബദ്ധം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമാണ് സമ്മാനിച്ചതെന്ന് ശുഭം കുറിച്ചു. അതിരാവിലെ ഒരു അന്താരാഷ്ട്ര ക്ലയന്റുമായി ശുഭം ഒരു കൂടിക്കാഴ്ച്ച പ്ലാൻ ചെയ്തിരുന്നു. സമയം വൈകിയതിനാൽ തിരക്കിട്ട് പോവുകയായിരുന്നു. ഈ സമയത്താണ് 156 രൂപയ്ക്ക് പകരമായി 15,682 രൂപ ഡ്രൈവർക്ക് കൈമാറിയത്. എന്നാൽ, മീറ്റിം​ഗ് കഴിഞ്ഞ് പുറത്തെത്തിയ ശുഭത്തിനെ ഓട്ടോ ഡ്രൈവർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ശുഭത്തിന് പണം കൈമാറുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News