700 സിസിടിവികൾ കേന്ദ്രീകരിച്ച് 3 സംസ്ഥാനങ്ങളിലായി അന്വേഷണം; ബെംഗളൂരുവിൽ സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ കേരളത്തിലെത്തി പിടികൂടി പൊലീസ്

ബെംഗളൂരുവിൽ വെച്ച് സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. സന്തോഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ബെംഗളൂരുവിലെ ഒരു ജാഗ്വാർ ഷോറൂമിൽ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് ഇയാൾ.

ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിലെ ഒരു ഇടവഴിയിൽ രണ്ട് സ്ത്രീകളെ പിന്തുടരുന്ന ഒരു പുരുഷന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സ്ത്രീകൾ ആ പുരുഷനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ, അയാൾ പെട്ടെന്ന് അവരിൽ ഒരാളെ പിടികൂടുകയും മറ്റൊരാൾ അവളെ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നു. ‍

ALSO READ: ട്രംപിനെ വധിക്കാൻ പണം വേണം; അമ്മയെയും രണ്ടാനച്ഛനെയും വെടിവച്ച് കൊന്ന് പതിനേഴുകാരൻ

ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ കേസന്വേഷണത്തിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. തുടർന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ 700 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സന്തോഷിലേക്ക് എത്തിയത്. ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലെ ഹൊസൂറിലേക്ക് രക്ഷപ്പെട്ട ഇയാൾ തുടർന്ന് അയാൾ സേലത്തേക്കും പിന്നീട് കോഴിക്കോടും രക്ഷപ്പെട്ടു. ആക്രമണം, ലൈംഗിക പീഡനം, പിന്തുടരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News