മുംബൈ സിറ്റിയുടെ വല നിറച്ച് ബെംഗളൂരു എഫ് സി സെമിയിൽ

ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിക്ക് സെമി പ്രവേശനം. എതിരില്ലാത്ത 5 ഗോളുകൾക്ക് മുംബൈ സിറ്റിയെ തോൽപ്പിച്ചാണ് ബെംഗളൂരു എഫ് സിയുടെ സെമി പ്രവേശനം. ഗോവയാണ് സെമിയിൽ ബെംഗളൂരുവിന്റെ എതിരാളികൾ.

പ്ലേ ഓഫ് പോരാട്ടത്തിൽ സമ്പൂർണ ആധിപത്യമാണ് ബെം​ഗളൂരു പുലർത്തിയത്. 9-ാം മിനിറ്റിൽ തന്നെ എതിരാളികളുടെ വലകുലുക്കിയ ബം​ഗളൂരു ആദ്യ പകുതിയിൽ തന്നെ രണ്ട് ​ഗോളുകൾ നേടി. സുരേഷ് ആണ് ആദ്യ ​ഗോൾ സ്വന്തമാക്കിയത്. 42-ാം മിനിറ്റിൽ വില്യംസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെൻഡിസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Also Read: ഇതൊക്കെ പാകിസ്ഥാനെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യങ്ങളാണ്! 7 ഓവറിനിടെ 7 വിക്കറ്റ് നഷ്ടം; നാടകീയമായി തകർന്നടിഞ്ഞു

ആദ്യ പകുതിയിലെ ആധിപത്യം തന്നെ രണ്ടാം പകുതിയിലും ബെം​ഗളൂരു നിലനിർത്തി. മെൻഡിസ് 62-ാം മിനിറ്റിൽ തന്റെ രണ്ടാം ​ഗോൾ കൂടു സ്വന്തമാക്കിയപ്പോൾ ബെം​ഗളൂരുവിന് മത്സരത്തിൽ മൂന്ന് ​ഗോൾ ആധിപത്യം നേടി.

സുനിൽ ഛേത്രി 72-ാം മിനിറ്റിലും പിന്നാലെ പെരേര ഡിയസ് 83-ാം മിനിറ്റിലും സ്കോർ ചെയ്തതോടെ ബെം​ഗളൂരുവിന്റെ സെമി പ്രവേശനം പൂർത്തിയായി. ​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News