
അമ്മ ലൈംഗികാതിക്രമം നടത്തിയെന്ന മകളുടെ പരാതിയില്‍ അമ്മയുടെ പേരില്‍ പോക്സോ കേസ്. ഒമ്പതാം ക്ലാസ്സുകാരിയാ പെണ്‍കുട്ടിയുടെ മൊഴിയിലാണ് 45-കാരിയുടെ പേരില്‍ ബെംഗളൂരു ആര്‍ടി നഗര്‍ പൊലീസ് കേസെടുത്തത്.
വിവാഹത്തിനുശേഷം ഭര്‍ത്താവിനോട് പെരുമാറുന്നതിനെപ്പറ്റി പറഞ്ഞു കൊടുക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. മകളുടെ ആരോപണം അമ്മ നിഷേധിച്ചു
മകളെ വഴക്കുപറയുകയും തല്ലുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഒരിക്കലും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയിട്ടില്ലെന്ന് അമ്മ പറഞ്ഞു. സ്‌കൂളിലെ കൗണ്‍സിലറോടാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്.
കൗണ്‍സിലര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയെ പോലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയില്ല.
ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി 45 വയസ്സുള്ള അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പമാണ് താമസിക്കുന്നത്. അച്ഛന്‍ അമ്മയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഒരു വര്‍ഷമായി തനിക്ക് ഈ പീഡനം തുടരുകയാണെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്.
‘ഇരയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ചോദ്യം ചെയ്യുന്നതിനായി അമ്മയെ കസ്റ്റഡിയിലെടുത്തു. മകളെ മുമ്പ് തല്ലുകയും ശകാരിക്കുകയും ചെയ്തിട്ടുണ്ട്, എന്നാല്‍ ഒരിക്കലും ലൈംഗിക പീഡനത്തിനോ ആക്രമണത്തിനോ വിധേയയാക്കിയിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ആരോപണം നിഷേധിച്ചു,’ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here