
ബംഗളൂരുവിൽ വച്ച് മലയാളി യുവാവ് മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചയാൾ കസ്റ്റഡിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയെ ആണ് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ സ്വദേശി ലിബിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു
കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായ ലിബിൻ തിങ്കളാഴ്ചയാണ് മരിച്ചത്. കുളിമുറിയിൽ വീണ് പരിക്കേറ്റു എന്നായിരുന്നു വീട്ടുകാർക്ക് കിട്ടിയ വിവരം. ബാത്റൂമിൽ വഴുക്കി തലയിടിച്ച് പരിക്കേറ്റു എന്നാണ് സുഹൃത്തുക്കൾ അറിയിച്ചത്. എന്നാൽ മസ്തിഷ്ക മരണം സംഭവിക്കാൻ തക്കവിധം തലയിൽ ആഘാതം ഏറ്റു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ALSO READ: കൂട്ടത്തിലുള്ളവരെ സംരക്ഷിക്കാൻ ചാവേറാകും; സ്വയം പൊട്ടിത്തെറിക്കുന്ന ഉറുമ്പുകളെ കുറിച്ച് അറിയാം
അതേസമയം പാലക്കാട് കൊപ്പത്ത് അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിനിടെ അച്ഛനും മകനും വെട്ടേറ്റു. മണ്ണങ്കോട് സ്വദേശികളായ സ്വാമി മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ വിനോദ് ആണ് മടവാൾ കൊണ്ട് ഇവരെ വെട്ടി പരിക്കേല്പിച്ചത്. വിനോദിനെ കൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്തു. വിനോദിന്‍റെ സ്ഥലത്തിന്‍റെ അതിർത്തിയിൽ മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയായിരുന്നു. റോഡിന് ഇരുവശവുമാണ് ചാമിയുടെയും വിനോദിന്റെയും വീടുകൾ.
വിനോദിന്‍റെ സ്ഥലത്ത് മതിൽ കെട്ടിയാൽ റോഡിനു വീതി കുറയും എന്ന് പറഞ്ഞ് കുറച്ചു നാളായി തർക്കം നിലനിൽക്കുന്നുണ്ട്. ഇന്ന് രാവിലെ മതിൽ കെട്ടാൻ പണിക്കാർ എത്തിയപ്പോൾ ചാമിയുടെ മകൻ വൈശാഖ് ചോദിക്കാൻ വരുകയും ഇതുകണ്ട വിനോദ് മടാൾ ആയി വരുകയായിരുന്നു. വീട്ടിലേക്ക് ഓടാൻ ശ്രമിച്ച വൈശാഖിന്റെ വീട്ട് മുറ്റത്ത് ഇട്ട് വെട്ടുകയായിരുന്നു. രക്ഷിക്കാൻ ഓടിവന്ന ചാമിക്കും വെട്ടേറ്റു. ഇരുവരെയും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

