
നമുക്ക് മൃഗ സ്‌നേഹികളായ നിരവധി സുഹൃത്തുക്കളുണ്ടാകും. പലരും നല്ല വില കൊടുത്ത് നായകളേയും പൂച്ചകളേയും ഒക്കെ വാങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചെന്നായയ്ക്കും നായക്കും ഇടയിലുള്ള ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട വോള്‍ഫ്‌ഡോഗിനെ സ്വന്തമാക്കാന്‍ എസ് സതീഷ് എന്ന ബ്രീഡര്‍ ചെലവഴിച്ചത് 4.4 മില്യണ്‍ പൗണ്ട് ( ഏകദേശം 50 കോടി രൂപ) ആണ്.
ബെംഗളൂരു ആസ്ഥാനമായുള്ള ബ്രീഡര്‍ ആണ് അമ്പരപ്പിക്കുന്ന തുക ചെലവഴിച്ച് അപൂര്‍വ ഇനമായ ‘വോള്‍ഫ് ഡോഗിനെ സ്വന്തമാക്കിയത്. ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് സതീഷ്.
Also Read : മൂർഖനെ പിടിക്കുന്നതിനിടെ കടിയേറ്റു; പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ മരിച്ചു
ഫെബ്രുവരിയിലാണ് ഇദ്ദേഹം കാഡബോംസ് ഒകാമി എന്ന അന്‍പതു കോടി മൂല്യമുള്ള നായയെ സ്വന്തമാക്കുന്നത്. ചെന്നായ്ക്കളുടെയും കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ്ക്കളുടെയും സങ്കരയിനമാണ് ഈ നായ.
അമേരിക്കയിലാണ് കാഡബോംസ് ഒകാമി ജനിച്ചത്. വെറും എട്ട് മാസം പ്രായമുള്ളപ്പോള്‍ തന്നെ ഇതിന് 75 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ടായിരുന്നു. ദിവസവും 3 കിലോ മാംസം ഇത് കഴിക്കും.
ചെന്നായ്ക്കളെപ്പോലെ കാണപ്പെടുന്ന കാഡബോംസ് ഒകാമിയെന്നും ഇവ ഇതിനു മുന്‍പ് ലോകത്ത് വിറ്റു പോയിട്ടില്ലെന്നും സതീഷ് പറഞ്ഞു. തനിക്ക് നായ്ക്കളോടുള്ള സ്‌നേഹം കാരണവും അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഇത്തരം നായ്ക്കളെ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും കാരണമാണ് ഈ നായയെ സ്വന്തമാക്കിയതെന്ന് സതീഷ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here