‘തിയേറ്ററിലെ പരസ്യങ്ങള്‍ മാനസിക സമ്മര്‍ദമുണ്ടാക്കി’; യുവാവിന് 65,000 രൂപ നഷ്ടപരിഹാരം

pvr

സിനിമയ്ക്ക് മുമ്പ് നീണ്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് സമയം പാഴാക്കിയതിനും മാനസിക വേദനയുണ്ടാക്കിയതിനുമെതിരെ കൊടുത്ത കേസ് ജയിച്ച് ബെംഗളൂരിലെ യുവാവ്. 25 മിനിറ്റ് നീണ്ട പരസ്യ പ്രദര്‍ശനത്തിനെതിരെയാണ് പി വി ആര്‍ സിനിമാസ്, ഇനോക്‌സ്, ബുക്ക് മൈഷോ എന്നിവയെ എതിര്‍ കക്ഷികളാക്കി കേസ് ഫയല്‍ ചെയ്തത്. യുവാവിന് നഷ്ടപരിഹാരമായി 65,000 രൂപ നല്‍കാനാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

2023ല്‍ ‘സാം ബഹാദൂര്‍’ സിനിമയുടെ വൈകുന്നേരം 4.05നുള്ള മൂന്ന് ടിക്കറ്റുകള്‍ ആണ് അഭിഷേക് എം ആര്‍ എന്നയാള്‍ ബുക്ക് ചെയ്തിരുന്നത്. വൈകുന്നേരം 6.30ന് സിനിമ അവസാനിക്കേണ്ടതായിരുന്നുവെന്നും അതിനുശേഷം തന്റെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പരസ്യങ്ങളും ട്രെയിലറുകളും പ്രദര്‍ശിപ്പിച്ച് 4.30ന് ആണ് സിനിമ ആരംഭിച്ചത്. 30 മിനിറ്റ് സമയം ആണ് അപഹരിച്ചത്.

Read Also: യുവതി ഇൻസ്റ്റ​ഗ്രാം വഴി ഒന്ന് ജാതകം നോക്കി; പിന്നാലെ നഷ്ടമായത് ലക്ഷങ്ങൾ

സമയം പണമായി കണക്കാക്കുന്നു എന്ന് നിരീക്ഷിച്ച ഉപഭോക്തൃ കോടതി, പരാതിക്കാരന് ഉണ്ടായ നഷ്ടം നികത്താന്‍ പി വി ആര്‍ സിനിമാസിനും ഇനോക്സിനും നിര്‍ദേശം നല്‍കി. അന്യായമായ വ്യാപാര രീതിക്കും പരാതിക്കാരന്റെ സമയം പാഴാക്കിയതിനും 50,000 രൂപയും മാനസിക പീഡനത്തിന് 5,000 രൂപയും പരാതി ഫയല്‍ ചെയ്യുന്നതിനും മറ്റ് ആശ്വാസങ്ങള്‍ക്കും 10,000 രൂപയും പിഴ ചുമത്തി. ഇത് പരാതിക്കാരന് നല്‍കണം. പി വി ആര്‍ സിനിമാസിനും ഇനോക്സിനും കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News