
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ ശേഷം യുവാവ് മുങ്ങി. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം. ദൊഡ്ഡകമ്മനഹള്ളിയിലെ ഒരു വീട്ടിൽ ഗുരുതരമായ പരിക്കുകളോടെ ഒരു സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. ഗൗരി അനിൽ സാംബ്രെ എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് രാജേന്ദ്ര ഖേഡേക്കർ ആണ് വളരെ ആസൂത്രിതമായി കൊലപാതകം നടത്തിയത്. കൊലപാതകം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും മുങ്ങിയ പ്രതി അയല്‍ക്കാരനെ വിളിച്ച് കൊലപാതക വിവരം അറിയിച്ചിരുന്നു. തുടർന്ന് താമസക്കാരൻ കെട്ടിട ഉടമയെ വിവരമറിയിച്ചു.
ALSO READ; മ്യാന്‍മറില്‍ വൻ ഭൂകമ്പം: 7.7 തീവ്രത രേഖപ്പെടുത്തി
തുടർന്ന് കെട്ടിട ഉടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തുകയായിരുന്നു. വീട് കുത്തിത്തുറന്ന് അകത്ത് കയറിയ പൊലീസ് ശുചിമുറിയില്‍ സ്യൂട്ട്കേസിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പരുക്കുകളടക്കം ഉണ്ടായിരുന്നു.
തുടരന്വേഷണത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ ഹുളിമാവ് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയോക്കും. അതേസമയം കൊലപാതക കാരണം ഇപ്പോഴും അവ്യക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

