
ബംഗളൂരുവിലെ നേഴ്സിങ് കോളേജിൽ ജീവനൊടുക്കിയ വിദ്യാർഥി ആദിത്യൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരൻ ദേവൻ. ആദിത്യന് അപകടം പറ്റി എന്ന് മാത്രമേ കോളേജിൽ നിന്ന് അറിയിച്ചിട്ടുള്ളു. സന്ദീപ് പാണ്ഡെ എന്ന അദ്ധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായിരുന്നതായും സഹോദരൻ പറഞ്ഞു.
ആദിത്യനെ ലഹരി ഉപയോഗിക്കുന്നവൻ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നതായും പറയുന്നു. എന്നാൽ ആദിത്യൻ ലഹരി ഉപയോഗിക്കുമായിരുന്നുില്ലെന്നും സഹോദരൻ പറയുന്നു. മരണത്തിനു ശേഷം ഇന്നലെയും കോളേജിൽ ക്ലാസ്സു വെച്ചു. വിദ്യാർഥികൾക്ക് ലീവ് അനുവദിച്ചില്ല. സഹപാഠികളുടെ ഫോൺ കോളേജിൽ വാങ്ങി വെച്ചതായും സഹോദരൻ പറഞ്ഞു.
Also read: പേ വിഷബാധ എന്ന് സംശയം; ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ
എന്താണ് സംഭവിച്ചത് എന്ന് പുറത്ത് പറയാതെ ഇരിക്കാൻ ആണിതെന്നും സഹോദരൻ ദേവൻ പറഞ്ഞു. അതേ സമയം ആദിത്യന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടു വളപ്പിൽ നടക്കും. കുടുംബവീട്ടിലെ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം കഴിഞ്ഞ ദിവസം കോളേജ് ഹോസ്റ്റലിലായിരുന്നു ആദിത്യനെ മരിച്ച നിലയിൽ കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

