
ഡ്രൈവിങ്ങിനിടെ കാറിലിരുന്ന് ലാപ്ടോപ്പ് ഉപയോഗിച്ച യുവതിക്ക് പൊലീസ് പിഴ ചുമത്തി. ബംഗളൂരു ട്രാഫിക് നോർത്ത് ഡിസിപി സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വലിയ ചർച്ചയായത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് ട്രാഫിക് പോലീസും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് യുവതിയിൽ നിന്നും പിഴ ഈടാക്കിയത്.
ജോലി വേണമെങ്കിൽ വീട്ടിലിരുന്ന് ചെയ്യാം എന്നാൽ ഡ്രൈവ് ചെയ്യുമ്പോൾ കാറിലിരുന്ന് വേണ്ട എന്ന തലക്കെട്ടോടെയാണ് യുവതിയുടെ നടുറോഡിലുള അഭ്യാസ പ്രകടനം ഡിസിപി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട നിരവധി പേര് യുവതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. യുവതിയുടെ ഡ്രൈവിങ് ലൈസൻസ് ഉടൻ തന്നെ റദ്ദ് ചെയ്യണം എന്നതടക്കമാണ് ചിലരുടെ ആവശ്യം.
അതേസമയാണ് കമ്പനിയിൽ നിന്നുള്ള ജോലിഭാരം താങ്ങാനാവാതെയാകും യാത്ര മദ്ധ്യേ യുവതി ജോലി ചെയ്യാൻ തീരുമാനിച്ചത് എന്നാണ് മറ്റ് ചിലർ പറയുന്നത്. അങ്ങനെയെങ്കിൽ കമ്പനി മാനേജർ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ കാണാം:
"work from home not from car while driving" pic.twitter.com/QhTDoaw83R
— DCP Traffic North, Bengaluru (@DCPTrNorthBCP) February 12, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here