ബെംഗളൂരുവിൽ പത്തൊൻപതുകാരിയെ ബലാത്സംഗം ചെയ്തത് ബന്ധുവിനെ മർദിച്ച് അവശനാക്കിയ ശേഷം; രണ്ടുപേർ പിടിയിൽ

rape-case

പത്തൊൻപതുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കര്‍ണാടക കോലാര്‍ സ്വദേശികളായ ആസിഫ്, സയ്യിദ് മുസ്ഹര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബെംഗളൂരുവിലെ കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു ബന്ധുവിനെ മര്‍ദിച്ച് അവശനാക്കിയശേഷം ബിഹാര്‍ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തത്.

ALSO READ: ‘പപ്പാ.. പപ്പാ..’; മനുഷ്യനെപോലെ സംസാരിക്കുന്ന കാക്ക, അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

കൊച്ചിയില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയായ യുവതി നാട്ടില്‍ പോകാനാണ് ബെംഗളൂരുവിലെത്തിയത്. ബെംഗളൂരുവിലേക്ക് വരുന്ന വിവരം ഇവിടെ ജോലിചെയ്യുന്ന അമ്മാവന്റെ മകനെ യുവതി നേരത്തെ അറിയിച്ചിരുന്നു. കെആര്‍ പുരം സ്റ്റേഷനില്‍ ട്രെയിനിറങ്ങി യുവതിയും ബന്ധുവും കൂടി ഭക്ഷണം കഴിക്കാൻ പോയ വഴിയാണ് ഓട്ടോറിക്ഷയിലെത്തിയ പ്രതികള്‍ ഇവരെ ആക്രമിച്ചത്.

ഒരാള്‍ യുവതിയുടെ ബന്ധുവിനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും പിടിച്ചുവെയ്ക്കുകയുമായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. യുവതിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനു പിന്നാലെ രണ്ടാമത്തെ പ്രതിയെയും പോലീസ് പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News