
ബെംഗളുരുവില്‍ യുവതിക്ക് നേരെ അജ്ഞാതനായ ആളുടെ ലൈംഗികാതിക്രമം. വ്യാഴാഴ്ച നടന്ന സംഭവം പ്രദേശത്തെ ക്യാമറയില്‍ പതിഞ്ഞു. യുവതിയെ ഉപദ്രവിച്ച ശേഷം ഇയാള്‍ ഓടിമറയുന്നതാണ് ദൃശ്യത്തിലുളളത്. കര്‍ണാടകയുടെ തലസ്ഥാന നഗരിയില്‍ ബിടിഎം പ്രദേശത്താണ് സംഭവം.
ചെറിയ ഒരു ഇടുക്ക് വഴിയിലൂടെ നടന്നുവരികയായിരുന്നു രണ്ട് യുവതികള്‍, ഇതിനിടെയാണ് ഇവര്‍ക്ക് നേരെ ഒരാള്‍ വന്നത്. അവിടിവിടെയായി ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും മറ്റാരും തന്നെ അവിടെ ഉള്ളതായി കാണുന്നില്ല. യുവതികളുടെ പിന്നിലായി നടന്ന വന്നയാള്‍ ഒരാളെ കയറിപിടിച്ച് ശേഷം ഓടി മറയുകയായിരുന്നു.
പരിഭ്രമിച്ചപോയ യുവതികള്‍ പിന്നീട് നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. അതേസമയം സംഭവത്തില്‍ ഇതുവരെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല. എന്നാല്‍ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

