
ഇറാനെ ആക്രമിക്കുകയും തിരിച്ചടിയുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചതായി റിപ്പോര്‍ട്ടുണ്ട്. ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് അനുസരിച്ചാണിത്. നെതന്യാഹുവിന്റെ മകന്‍ അവ്നര്‍ നെതന്യാഹുവും അമിത് യാര്‍ദേനിയും തമ്മിലുള്ള വിവാഹം തിങ്കളാഴ്ചയാണ് തീരുമാനിച്ചിരുന്നത്. നെതന്യാഹു രാജ്യം വിട്ടതായി റിപ്പോർട്ടുണ്ട്.
ഗാസയില്‍ ഇസ്രയേൽ ആക്രമണം ശക്തമാക്കിയ അവസരത്തിലും ബന്ദികള്‍ ഹമാസിൻ്റെ തടവിലുള്ളപ്പോഴുമായിരുന്നു വിവാഹ നിശ്ചയം. ഇതിനെതിരെ ഇസ്രയേലിൽ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. നാട്ടുകാരെയും സൈന്യത്തെയും കൊലക്ക് കൊടുത്ത് നെതന്യാഹു ആഘോഷിക്കുകയെന്നായിരുന്നു വിമർശനം.
നെതന്യാഹു കുടുംബം മെഗാ ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോഴാണ് ഇറാനെ ആക്രമിച്ചതും തിരിച്ചടിയുണ്ടായതും. ഇറാന്‍ ഇസ്രായേലിൽ ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചു. ഇതുകാരണം രാജ്യവ്യാപക അടിയന്തരാവസ്ഥയാണ്. രാജ്യമുടനീളം മിസൈല്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു. ജനസംഖ്യയില്‍ ഭൂരിഭാഗവും ബോംബ് ഷെല്‍ട്ടറുകളിൽ അഭയം തേടിയിരിക്കുകയാണ്. ടെല്‍ അവീവിന് വടക്കുള്ള കിബ്ബുട്‌സ് യാകുമിലെ ആഡംബര റോണിറ്റ്‌സ് ഫാമിലായിരുന്നു വിവാഹ വേദി നിശ്ചയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here