‘മരിച്ച’ നെതന്യാഹു കോഫി കുടിക്കുന്ന വീഡിയോ ? വീണ്ടും എഐ ആണോ ? സോഷ്യൽ മീഡിയയിൽ തർക്കം തുടരുന്നു

benjamin-netanyah

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മരണവാർത്ത ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ചയാകുന്നത്. എന്നാൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും സുരക്ഷിതനാണെന്നും ആണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയത്. ഇപ്പോഴിതാ പൂർണ്ണ ആരോഗ്യവാനാണെന്ന് തെളിയിക്കാൻ അദ്ദേഹം പുറത്തുവിട്ട പുതിയ വീഡിയോ ആണ് ചർച്ചാവിഷയം. ജെറുസലേമിലെ ഒരു കോഫി ഷോപ്പിൽ ഇരുന്ന് അദ്ദേഹം കാപ്പി കുടിക്കുന്ന വീഡിയോ ആണ് അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇത് എഐ ആണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളും എക്സിന്റെ ചാറ്റ് ബോട്ടായ ഗ്രോക്കും പറയുന്നു.

ജെറുസലേമിലെ കുന്നുകൾക്കിടയിലുള്ള ‘ദി സതാഫ്’ എന്ന കഫേയിലാണ് പുറത്തുവന്ന് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനു മുൻപ് പുറത്തുവന്ന വിഡിയോയിൽ അദ്ദേഹത്തിന്റെ കയ്യിൽ ആറ് വിരലുകൾ കണ്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മരണമാണ് പലരും പറഞ്ഞത്. മാത്രമല്ല, ഈ വീഡിയോ വ്യാജമാണെന്നും പലരും അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ ഇപ്പോൾ പുറത്തുവിട്ടത് വിഡിയോയിൽ രണ്ട് കൈകളും ഉയർത്തിക്കാണിച്ച് വിരലുകൾ എണ്ണാൻ അദ്ദേഹം വെല്ലുവിളിക്കുന്നുണ്ട്.

ALSO RAED: യുഎസ് ഡോളറിന് കനത്ത പ്രഹരം: ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നിബന്ധന, ഇടപാടുകൾ ഇനി ചൈനീസ് ‘യുവാനിൽ’ മാത്രം

പക്ഷെ എക്സിന്റെ എഐ ചാറ്റ് ബോട്ടായ ഗ്രോക്ക് ഈ വീഡിയോയെ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. ഒരു ‘ഡീപ് ഫേക്ക്’ വീഡിയോ ആണ് ഇതെന്നും ഗ്രോക്ക് പറയുന്നു. പൊതുസ്ഥലത്തെ ഒരു കഫേയിൽ ഇരുന്ന് ഇറാൻ-ലബനൻ സൈനിക നീക്കങ്ങളെക്കുറിച്ച് നെതന്യാഹു ഇത്തരത്തിൽ സംസാരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നും യഥാർത്ഥത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നുമാണ് ബോട്ട് പറയുന്നത്.

അതുമാത്രമല്ല, വീഡിയോ ഫേക്ക് ആണെന്ന് തെളിയിക്കാൻ ചില സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്ത് വരുന്നുണ്ട്. കപ്പിലെ കാപ്പി ഗുരുത്വാകർഷണ നിയമങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഇരിക്കുന്നതെന്നും കൗണ്ടറിന് പിന്നിൽ നിൽക്കുന്നയാൾ മാസ്ക് ധരിച്ചിട്ടുണ്ടെന്നത് സംശയത്തിന് ഇടനൽകുന്നുവെന്നും പലരും പറയുന്നു. നെതന്യാഹു കാപ്പിയിലേക്ക് നോക്കി തല താഴ്ത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തിന്റെ ആകൃതി വട്ടത്തിൽ നിന്ന് ഓവൽ രൂപത്തിലേക്ക് മാറുന്നുവെന്ന സൂക്ഷ്മമായ കണ്ടെത്തലും പലരും നിരത്തുന്നു.

എന്നാൽ വിവാദങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ നെതന്യാഹുവിന്റെ ഓഫീസ് ഈ വാർത്തകളെല്ലാം പൂർണ്ണമായും നിഷേധിച്ചു. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും പ്രചരിക്കുന്നത് വെറും വ്യാജ വാർത്തകളാണെന്നുമാണ് വിശദീകരണം. വീഡിയോ ചിത്രീകരിച്ച ‘ദി സതാഫ്’ കഫേയും നെതന്യാഹു തങ്ങളുടെ ഷോപ്പിൽ വന്നതിന്റെ ചിത്രങ്ങളും ഇന്റ്റഗ്രാമിൽ കറങ്ങി നടക്കുന്നുണ്ട്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും തങ്ങളുടെ കഫേയിൽ സ്വീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അവർ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. എന്തൊക്കെ ആണെങ്കിലും ഈ വീഡിയോ സത്യമാണോ അതോ എഐ സൃഷ്ടിച്ചത് ആണോ എന്ന തർക്കം ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News