കോൺ​ഗ്രസ് കസേരക്കളി മുറുകുന്നു; തീരുമാനം എടുക്കണമെന്ന് ഹൈക്കമാൻഡിന് കത്തെഴുതി ബെന്നി ബെഹന്നാൻ; ‘സോഷ്യൽ മീഡിയ അല്ല തീരുമാനങ്ങളെടുക്കേണ്ടത്’

benny behannan

കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഒരിക്കലും കിട്ടാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായി കോൺ​ഗ്രസിൽ അടി തുടങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഓരോ വിഭാ​ഗത്തിന്റേയും അനുകൂലികൾ അവരവരുടെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ വലിയ പ്രതിസന്ധിയായിരിക്കുന്നത്. ഇതിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ബെന്നി ബെഹന്നന്നാൻ എംപി.

Also read: നിതിൻ രാജിന്റെ മരണം: പ്രതിയായ ഡോ. റാമിൻ്റെ ക്ലിനിക്ക് താഴിട്ട് പൂട്ടി ഡിവൈഎഫ്ഐ

സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. കോൺ​ഗ്രസ് നേതൃത്വം അറിഞ്ഞ് തെളിഞ്ഞും തെളിയാതേയും നടത്തുന്ന ഈ സോഷ്യൽ മീഡിയ പോരാട്ടത്തിനെതിരെയാണ് ബെന്നി ബെഹന്നാൻ അതൃപ്തി വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ ഹൈക്കമാൻഡിന് കത്തയക്കുകയും ചെയ്തു.

Also read: ലോക്ഭവനിലെ അംബേദ്കർ അനുസ്മരണ വേദിയിൽ കാവിക്കൊടിയേന്തിയ വനിത

പാർട്ടി ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. മുഖ്യമന്ത്രിയെക്കുറിച്ച് ഇപ്പോൾ ചർച്ച നടത്തുന്നത് നല്ല പ്രവണത അല്ലെന്നും കോൺ​ഗ്രസ് നേതൃത്വം ഇതിൽ കർശനമായി ഇടപെടണമെന്നും ബെന്നി ബഹനാൻ പറഞ്ഞു. വിഷയത്തിൽ ആരുടേയും പേരെടുത്ത് പറയുന്നില്ലെന്നുൾപ്പെടുയുള്ള പരോക്ഷ വിമർശനവും ബെന്നി ബെഹന്നാൻ എംപി നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News