മരണക്കിടക്കയിൽവെച്ച് വാക്ക്; മുപ്പത്തിമൂന്നുകാരി കാമുകിക്ക് 900 കോടി നീക്കിവെച്ച് മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി

ജൂൺ 12ന് അന്തരിച്ച ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സില്വിയോ ബെർലുസ്കോണി കാമുകിക്കായി നീക്കിവെച്ചത് 900 കോടി രൂപ. മുപ്പത്തിമൂന്നുകാരിയായ കാമുകി മാർട്ട ഫസീനയ്ക്കായാണ് മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി ഇത്രയും തുക നീക്കിവെച്ചത്.

ALSO READ: മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി ആരോപണം; പരാതിക്കാരനെ വിമർശിച്ച് ലോകായുക്ത

ബെർലുസ്കോണിയുടെ പാർട്ടിയായ ഫോസ ഇറ്റാലിയയിലെ അംഗമാണ് മാർട്ട ഫസീന. 2020 മാർച്ചിലാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്. മാർട്ടയെ ബെർലുസ്കോണി ഔദ്യോഗികമായി ഭാര്യയാക്കിയിട്ടില്ലെങ്കിലും മരണക്കിടക്കയിൽ വെച്ച് ഇവർ തന്റെ ഭാര്യയാണെന്ന് ബെർലുസ്കോണി വെളിപ്പെടുത്തി.

ALSO READ: ‘മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’; ടൊവിനോയുടെ പോസ്റ്റ് വൈറൽ

ഇറ്റാലിയൻ പാർലമെന്റ് അംഗം കൂടിയാണ് മാർട്ട. ദീർഘകാലമായി ബെർലുസ്കോണിയുടെ പാർട്ടിയിലെ അംഗവുമാണ്. എന്നാൽ ശതകോടീശ്വരനായ ബെർലുസ്കോണി മാർട്ടയ്ക്ക് മാത്രമല്ല തന്റെ സ്വത്തുക്കൾ വീതിച്ചുനൽകിയത്. അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെതന്നെ മക്കളായ മറീനയ്ക്കും പിയർ സിൽവിയോയ്ക്കുമാണ്. കുടുംബസ്വത്തിന്റെ പകുതിയും ഇവർക്കു നൽകിയിട്ടുമുണ്ട്. ഇവർക്ക് പുറമെ തന്റെ സഹോദരനും മുൻ സെനറ്റർക്കും ബെർലുസ്കോണി പണം നീക്കിവെച്ചിട്ടുണ്ട്. നാലു തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായ ബെർലുസ്കോണിയുടെ ആസ്തി ഏതാണ്ട് ആറു ബില്യൻ യുറോ (54,000 കോടി രൂപ) യാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here