ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നവരാണോ? പത്ത് ലക്ഷത്തിൽ താഴെ വാങ്ങാവുന്ന മികച്ച വാഹനങ്ങൾ

Electric Cars under 10 lakhs

ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറി വരുന്ന കാലമാണിത്. നിവരവധി പേരാണ് പെട്രോൾ ​ഡീസൽ വാഹനങ്ങളിൽ നിന്നും മാറി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവട് വയ്ക്കുന്നത്. രാജ്യത്ത് പെട്രോൾ വില വർധിക്കുന്നതും മെയിൻ്റനൻസ് കുറവായതും മലിനീകരണമുല്ലാത്തുതുമാണ് പലരേയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കാൻ കാരണം. എന്നാൽ ഇലക്ട്രിക് കാറുകൾക്ക് മറ്റ് കാറുകളേക്കാൾ വില കൂടുതലാണെന്നതാണ് പലരേയും ഇതിൽ നിന്നും പിൻവലിക്കാനുള്ള ഒരു കാരണം. ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലും കൂടുതലാണോ ഇലക്ട്രിക് വാഹനങ്ങളുടെ വില? പത്ത് ലക്ഷത്തിൽ താഴെ വിലയിൽ ഇന്ത്യയിൽ വാങ്ങിക്കാവുന്ന ഇലക്ട്രിക് കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

മികച്ച സൗകര്യങ്ങളും മറ്റ് ​ഗുണങ്ങളും വിലയുമായി ഒത്ത് നോക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് ടാറ്റാ ടിയാ​ഗോ ഇ വി യാണെന്നാണ്. 7.99 ലക്ഷം രൂപ മുതൽ 11.49 ലക്ഷം രൂപയാണ് വില. 250 കിലോമീറ്റർ മുതൽ 315 കിലോമീറ്റർ വരെയാണ് വാ​ഹനത്തിൻ്റെ റേഞ്ച്. ഈ പട്ടികയിൽ രണ്ടാമതുള്ളത് എംജി കോമറ്റ് ഇ വി യാണ്. 230 കിലോമീറ്റർ വരെയാണ് വാഹനത്തിൻ്റെ റേഞ്ച് ഇതിന് പുറമെ അത്യാധുനിക സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

Also read: ചെന്നൈ എക്സ്പ്രസ് ഉൾപ്പെടെ കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകി; ദുരിതത്തിലായി യാത്രക്കാർ

7.50 ലക്ഷം രൂപ മുതലാണ് എംജി കോമറ്റ് ഇവിയുടെ ഇന്ത്യയിലെ വില. മൂന്നാമത് നിൽക്കുന്നത് ടാറ്റാ പഞ്ച് ഇ വി യാണ്. 9.69 ലക്ഷം രൂപ മുതൽ 12.59 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഇവിയുടെ വില.315 കി.മീ മുതൽ 465 കി.മീ വരെയാണ് വാഹനത്തിൻ്റെ റേഞ്ച്. ഇതിന് പുറമെ ആറ് എയർബാ​ഗുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും വാഹനത്തിന് ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News