ഒരു ഇവി സ്കൂട്ടർ എടുക്കാൻ ആലോചിക്കുന്നുണ്ടോ? ഇതാ ഇന്ത്യയിലെ ചില മികച്ച് ഇവി സ്കൂട്ടറുകളുടെ ലിസ്റ്റ്

Top EV Scooters in India

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക്ക് സ്കൂട്ടറിന് വേണ്ടിയുള്ള പ്രിയം ഏറുകയാണ്. നിരവധി മികച്ച മോഡലുകളാണ് ഇവി സെ​ഗ്മെന്റിൽ വിപണിയിലേക്ക് എല്ലാ മാസവും എത്തുന്നതും. സിറ്റി റൈഡിനും ദൈനം​ദിന ആവശ്യങ്ങൾക്കും ഇക്കോ ഫ്രണ്ട്ലി ആണെന്നതുമൊക്കെ വിപണിയിൽ ഇവിക്ക് പ്രിയം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ്, റൈഡിംഗ് ശീലങ്ങൾ എന്നിവ അനുസരിച്ച് നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന ചില ഇവികൾ ഇതാണ്.

1/5 OLA S1 Pro / S1 / S1 X

മികച്ച റേഞ്ച്, ഉയർന്ന വേഗത, ഫീച്ചറുകൾ നിറഞ്ഞ ടച്ച്സ്ക്രീൻ ഡിസ്പ്ലേ, പാർട്ടീ മോഡ്, പ്രോക്സിമിറ്റി അൺലോക്ക് തുടങ്ങിയ അഡ്വാൻസ്ഡ് ഫീച്ചറുകളാണ് ഓലയുടെ ഈ സ്കൂട്ടറുകളുടെ പ്രത്യേകത്. ഒറ്റ ചാർജിൽ 195 കിലോമീറ്റർ റേഞ്ചാണ് ഈ മോഡലുകൾക്ക് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. മോഡലുകൾക്ക് അനുസൃതമായി റേഞ്ചിന് വ്യത്യാസം ഉണ്ടാകും. മോഡൽ അനുസരിച്ച് ഏകദേശം ₹93,737 മുതൽ ₹1,57,757 (എക്സ്-ഷോറൂം) വരെയാണ് വില വരുന്നത്.

Also Read: തേഞ്ഞ ടയർ മാറ്റിയില്ലേ…! ഇൻഷുറൻസ് ക്ലെയിമിന് പോലും ബുദ്ധിമുട്ടാകും: യാത്ര സുരക്ഷിതമാക്കാൻ ഉറപ്പാക്കാം നല്ല ടയറുകൾ

2/5 Ather 450X / Rizta

സ്പോർട്ടി ഡിസൈൻ, മികച്ച ഹാൻഡ്ലിംഗ്, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, മികച്ച സ്മാർട്ട് ഫീച്ചറുകളോടെ എത്തുന്ന വണ്ടിക്ക് 116 മിുതൽ161 കിലോമീറ്റർ വരെ റേഞ്ച് വാ​ഗ്ദാനം ചെയ്യുന്നു. മോഡൽ അനുസരിച്ച് ഏകദേശം ₹1,11,000 മുതൽ ₹1,49,000 വരെ (എക്സ്-ഷോറൂം) വരെയാണ് വില വരുന്നത്.

3/5 TVS iQube

നിരവധി സ്മാർട്ട് ഫീച്ചറുകളുമായി പരമ്പരാ​ഗത രൂപകൽപ്പനയിൽ എത്തുന്ന വാഹനത്തിന് 75 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെയാണ് റേഞ്ച് (വേരിയന്റുകൾ അനുസരിച്ച്) വാ​ഗ്ദാനം ചെയ്യുന്നത്. നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായ ഇതിന്റെ വില വരുന്നത് മോഡലുകൾക്ക് അനുസരിച്ച് ₹94,434 മുതൽ ₹1,31,000 (എക്സ്-ഷോറൂം) വരെയാണ്.

Also Read: ജിംനിയെ പൊലീസിൽ എടുത്തേ… ജിംനി ഇനി മുതൽ ഓസ്‌ട്രേലിയൻ പൊലീസിലെ ‘സർജന്‍റ് ജിം’

4/5 Vida VX2

VX2 ഗോ, VX2 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന ഹീറോയുടെ ഈ ഇവി സ്കൂട്ടറുകൾ ബാറ്ററി-ആസ്-എ-സർവീസ് (BaaS) ആയും വാഹനം ലഭിക്കും. VX2 ഗോയിൽ 92 കിലോമീറ്റർ റേഞ്ചും. VX2 പ്ലസിൽ 142 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. BaaS സംവിധാനം തെരഞ്ഞെടുത്താൽ 59,490 രൂപയും 64,990 രൂപയുമാണ് യഥാക്രമം ഇരു വേരിയന്റുകൾക്കും വരുന്നത്. അതല്ല ബാറ്ററിയോടെയാണ് വാങ്ങാൻ ഉദ്ദേ​ശിക്കുന്നതെങ്കിൽ 99,490 രൂപയും 1.10 ലക്ഷം രൂപയുമാണ് വില വരിക.

5/5 Honda Activa e

ഹോണ്ടയുടെ വിശ്വസ്തത, ആക്ടിവയുടെ ജനപ്രിയത, മികച്ച ഫീച്ചറുകൾ എന്നിവയോടെയെത്തുന്ന ആക്ടീവയുടെ ഇവിക്ക് 102 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. ഏകദേശം ₹1,17,000 മുതൽ (എക്സ്-ഷോറൂം) ആണ് ആക്ടീവ ഇക്ക് വില വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News