ഓസ്‌കാർ 2024: മികച്ച ചിത്രം പ്രഖ്യാപിച്ചു

ഓസ്‌കാറിലെ മികച്ച ചിത്രം ഓപന്‍ഹെയ്മര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഓപന്‍ഹെയ്‌മെറിലെ സംവിധാനത്തിന് ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള അവാർഡും നേടി.

ALSO READ:ഓസ്‌കാർ 2024: മികച്ച നടിയെ പ്രഖ്യാപിച്ചു

മികച്ച നടനായി കില്ല്യന്‍ മർഫിയെ തെരഞ്ഞെടുത്തു. ഓപന്‍ഹെയ്മറിലെ പ്രകടനത്തിനാണ് അവാർഡ് നേടിയത്.  മികച്ച നടിയായി എമ്മ സ്റ്റോൺ തെരഞ്ഞെടുത്തു. പുവർതിങ്സിലെ പ്രകടനത്തിനാണ് എമ്മക്ക് അവാർഡ് ലഭിച്ചത്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ തെരഞ്ഞെടുത്തു.

മികച്ച ഛായഗ്രഹണ പുരസ്‍കാരം ഓപന്‍ഹെയ്മറിലെ ഹൊയ്തെ വാൻ ഹൊയ്തെമക്ക് ലഭിച്ചു.ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ് അവാർഡ് ‘ഗോഡ്സില്ല മൈനസ് വണ്‍’ നേടി. മികച്ച വിദേശ ചിത്രമായി ‘ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്’ തെരെഞ്ഞെടുത്തു. മികച്ച ശബ്ദത്തിനുള്ള ഓസ്കാര്‍ ‘ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്’ നേടി. ടാൺ വില്ലേഴ്‌സും ജോണി ബേണുമാണ് അവാർഡ് നേടിയത്.മികച്ച എഡിറ്റര്‍ അവാര്‍ഡ് ജെന്നിഫര്‍‍ ലെം നേടി.

ALSO READ:ഓസ്‌കാർ 2024: മികച്ച നടന്‍, സംവിധായകന്‍; അവാർഡുകൾ ഒരു ചിത്രത്തിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News