
മാരുതി, ഹ്യുണ്ടായ്, ഹോണ്ട, ഫോക്‌സ്‌വാഗൺ, നിസാൻ, ജീപ്പ്, സിട്രോൺ തുടങ്ങിയ പ്രമുക കമ്പനികളുടെ തെരഞ്ഞെടുത്ത എസ് യു വികൾക്ക് ഓഫറുകളുടെ പെരുമഴക്കാലം എത്തുന്നു. ഈ ജൂണിൽ 2024 സ്റ്റോക്ക് ക്ലിയർ ചെയ്യുക, വിൽപ്പന വർദ്ധിപ്പിക്കുക, നേട്ടങ്ങൾ ആഘോഷിക്കുക തുടങ്ങിയ കാരണങ്ങളാലാണ് ഈ ലിമിറ്റഡ് ടൈം ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ജനപ്രിയത കുറവാണെങ്കിലും ആഗോള വിപണിയിൽ മികച്ച പ്രതികരണം സ്വന്താമാക്കിയ മാരുതി ജിംനി ഓഫ്-റോഡ് എസ്‌യുവിയുടെ ടോപ്പ്-എൻഡ് ആൽഫ ട്രിമ്മിൽ മാരുതി സുസുക്കി ഒരുലക്ഷം രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 13.71 ലക്ഷം മുതൽ 14.80 ലക്ഷം രൂപവരെയാണ് ജിംനിയുടെ എക്സ് ഷോറൂം വില വരുന്നത്.
ഹ്യുണ്ടായി ട്യൂസൺ, ഹോണ്ട എലിവേറ്റ്, നിസാൻ മാഗ്നൈറ്റ് മുതലായ വാഹനങ്ങൾക്കും നിലവിൽ ഓഫറുണ്ട്. സിട്രോൺ ഇന്ത്യ ഇന്ത്യയിലെ നാലാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സിട്രോൺ C5 എയർക്രോസ്, എയർക്രോസ്, ബസാൾട്ട് എസ്‌യുവികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: മത്സരം കടുപ്പിക്കാൻ ടാറ്റ: ഇലക്ട്രിക് എസ് യു വികൾക്ക് ലൈഫ് ടൈം വാറന്‍റി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ഫോക്‌സ്‌വാഗണിന്റെ ടൈഗൺ എസ് യു വിക്ക് 2.7 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ഇപ്പോൾ ലഭ്യമാണ്. ജീപ്പ് കോംപസിന്റെ വ്യത്യസ്ത മോഡലുകൾക്കും നിലവിൽ ഓഫറുകൾ ലഭ്യമാണ്.
പ്രത്യേകം ശ്രദ്ധിക്കുക ഈ ആനുകൂല്യങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ചാണ് വാർത്ത തയാർ ചെയ്യപ്പെട്ടിരിക്കുന്നത്. ഓഫറുകളെ പറ്റി കൂടുതൽ അറിയുന്നതിനായി നിങ്ങളുടെ അടുത്തുള്ള അംഗീകൃത ഡീലറുമായി ബന്ധപ്പെടുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here