പഞ്ചും നെക്സോണും മുന്നിൽ; ജൂൺ മാസത്തിലെ കാർ വിൽപനയിൽ ടാറ്റ മുന്നിൽ

punch ev

രാജ്യത്തെ കാർ വിൽപനയിൽ വൻ കുതിപ്പ് നടത്തി ടാറ്റ മോട്ടോഴ്സ്. ജൂൺ മാസത്തിലെ കാർ വിൽപനയിലാണ് ടാറ്റയുടെ മോഡലുകൾ മുൻനിരയിലെത്തിയത്. കോംപാക്ട് എസ്.യു.വിയായ പഞ്ചും നെക്സോണും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി. ഈ മോഡലുകളുടെ ഇവി വേരിയന്‍റുകളാണ് മന്നിലെത്തിയത്. ഇവി കാറുകളുടെ വിൽപനയിൽ സമീപകാലത്ത് വൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.

മാസങ്ങളായി ഒന്നാമതായിരുന്ന മാരുതി സുസുകിയുടെ ഡിസയറിനെയാണ് ടാറ്റയുടെ ബ്രാൻഡുകൾ പിന്തള്ളിയത്. അതേസമയം മാരുതിയുടെ പ്ലാന്റുകളിലുണ്ടായ നിർമ്മാണ നിയന്ത്രണങ്ങളാണ് ടാറ്റയെ ഒന്നാമതെത്തിച്ചതെന്ന് വിപണിയിലെ വിദഗ്ദർ പറയുന്നു.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലെ വിൽപനയെ അപേക്ഷിച്ച് ഇത്തവണ 101 ശതമാനത്തിലേറെ വളർച്ച രേഖപ്പെടുത്തിയ ടാറ്റ പഞ്ച് ഇവി 21,006 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2026 ജൂണിൽ 20,000 യൂണിറ്റ് വിൽപ്പന പിന്നിട്ട ഒരേയൊരു കാറാണിത്. 58.03 ശതമാനം വളർച്ച കൈവരിച്ച് നെക്സോൺ ഇവി ജൂണിൽ വിറ്റത് 18335 യൂണിറ്റുകളാണ്. കഴിഞ്ഞ മാസം അഞ്ചാം സ്ഥാനത്തായിരുന്ന നെക്സോൺ വൻ കുതിപ്പാണ് നടത്തിയത്.

മൂന്നാം സ്ഥാനത്തുള്ള മാരുതി സുസുകി ഡിസയറിന്‍റെ വിൽപന 17,899 ആണ്. മാരുതിയുടെ നിർമാണ പ്ലാന്റുകളിൽ ഒരാഴ്ച നീണ്ടുനിന്ന മെയിൻ്റനൻസ് ഷട്ട്ഡൗൺ ആണ് ഡിസയറിന് തിരിച്ചടിയായത്. ഇതുകാരണം നിർമ്മാണം തടസ്സപ്പെട്ടതോടെ മെയ് മാസത്തേക്കാൾ 6,647 യൂണിറ്റുകളുടെ കുറവ് രേഖപ്പെടുത്തി ഡിസയർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. മാരുതിയുടെ മോഡലുകളായ വാഗൺ ആർ, എർട്ടിഗ, സ്വിഫ്റ്റ് എന്നിവ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനത്തെത്തി.

Also Read- മൈലേജ് കുറയുന്നതായി തോന്നാറുണ്ടോ? കാരണങ്ങളുണ്ട്; പെട്രോൾ അടിക്കുമ്പോൾ ശ്രദ്ധിക്കണം

പട്ടികയിൽ ഉൾപ്പെട്ട ഏക മഹീന്ദ്ര മോഡൽ സ്കോർപിയോ ആണ്. ഏഴാം സ്ഥാനത്തെത്തിയ സ്കോർപിയോ 14,097 യൂണിറ്റുകൾ വിറ്റഴിച്ചു. മാരുതിയുടെ ഫ്രോങ്ക്സ്, ബെലേനോ എന്നിവ എട്ടും ഒമ്പതും സ്ഥാനത്തെത്തി.

ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് ആദ്യ പത്തിൽ ഇടംനേടാൻ സാധിച്ചില്ല. എന്നാൽ കോംപാക്ട് എസ്.യു.വിയായ വെന്യു പത്താം സ്ഥാനത്തെത്തി. ഹ്യൂണ്ടായിയുടെ ചെന്നൈ പ്ലാന്റിലുണ്ടായ തീപിടിത്തം കാരണം നിർമ്മാണം 22 ദിവസം നിർത്തിവെക്കേണ്ടി വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News