
ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കാൻ ഏതുസമയത്തെ വെയിൽ കൊള്ളുന്നതാണ് ഉചിതമെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. രാവിലത്തെ ഇളം വെയിൽ കൊള്ളുന്നതാണോ ഉച്ചവെയിൽ കൊള്ളുന്നതാണോ മികച്ചത്? ഇന്ത്യ പോലുള്ള കടുത്ത ചൂടും കഠിനമായ അൾട്രാവയലറ്റ് രശ്മികളും ഉള്ള ഒരു രാജ്യത്ത് രാവിലെയുള്ള ഇളം വെയിൽ കൊള്ളുന്നതാണ് ഏറ്റവും അനുയോജ്യമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏറ്റവും ഗുണകരവും സുരക്ഷിതവുമായ സമയവും ഇതുതന്നെയാണ്.
രാവിലെ 7 മണി മുതൽ 10 മണി വരെയുള്ള സമയമാണ് ഏറ്റവും മികച്ച സമയം. നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കാൻ ഇത് സഹായിക്കും. അമിതമായ ചൂട് മൂലമുണ്ടാകുന്ന സൂര്യാതപം, ആരോഗ്യപ്രശ്നങ്ങൾ, നിർജ്ജലീകരണം, ചർമ്മം കരിവാളിക്കൽ പോലെയുള്ള പ്രശനങ്ങൾ തടയാനും ഇതാണ് ഉത്തമം. രാവിലെ 10:30 നും വൈകുന്നേരം 3:30 നും ഇടയിലുള്ള സമയത്ത് വൈറ്റമിൻ ഡി നിർമ്മാണത്തിന് സഹായിക്കുന്ന യുവിബി രശ്മികൾ വളരെ ശക്തമായിരിക്കും എങ്കിലും, ആരോഗ്യപ്രശനങ്ങൾ ഉണ്ടാകും എന്നുള്ളത് കൊണ്ട് ആ സമയം വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.
also read:നിങ്ങളുടെ അടുക്കള സുരക്ഷിതമാണോ? ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുക
ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് 15 മുതൽ 30 മിനിറ്റ് വരെ സൂര്യപ്രകാശം ഏൽക്കുന്നത് പൊതുവേ മതിയാകും. എങ്കിലും ഓരോരുത്തരുടെയും നിറം, പ്രായം, കാലാവസ്ഥ, നിലവിലുള്ള വൈറ്റമിൻ ഡിയുടെ അളവ് എന്നിവയ്ക്കനുസരിച്ച് ഈ സമയത്തിൽ മാറ്റം വരാം.അതേസമയം, കഠിനമായ വൈറ്റമിൻ ഡി കുറവുള്ള ആളുകൾക്ക് സൂര്യപ്രകാശം കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞെന്ന് വരില്ല. അത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ കൃത്യമായ പരിശോധനയ്ക്ക് ശേഷം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുകയോ ചെയ്യേണ്ടി വരും.
ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് ചൂട് ഏറ്റവും കുറഞ്ഞ സമയത്ത് വെയിൽ കൊള്ളുന്നതാണ് അനുയോജ്യം. അതേസമയം തന്നെ കടുത്ത ഉച്ചവെയിലിൽ ദീർഘനേരം നിൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും, ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുകയും വേണം. ചുരുക്കത്തിൽ, സൂര്യപ്രകാശം നമ്മുടെ ശരീരത്തിന് ഏറെ ഗുണകരമാണെങ്കിലും, ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here- best time for vitamin D
- health tips India
- healthy lifestyle India
- Kairalinews
- morning sun benefits
- morning sunlight benefits
- nutrition tips India
- safe sun exposure
- skincare sun exposure
- sun exposure time
- sunlight benefits for health
- UVB rays sunlight
- vitamin D deficiency India
- vitamin D deficiency treatment
- vitamin D natural sources
- Vitamin D sunlight
- വെറ്റമിൻ ഡി


