‘ബെസ്റ്റാ’ണീ ഗാനങ്ങൾ!! പത്തിരിപ്പാട്ടും കല്യാണപ്പാട്ടുമെത്തി; ‘ബെസ്റ്റി’ ജനുവരി 24ന് തീയേറ്ററുകളിലേക്ക്

BESTY SONGS

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ആദ്യ സിനിമയിലൂടെ ശ്രദ്ധേയനായ ഷാനു സമദ് ആണ് തിരക്കഥ, സംഭാഷണം ഒരുക്കി സംവിധാനം ചെയ്യുന്നത്. ഒഎം. കരുവാരക്കുണ്ടിന്റെ രചനയിൽ അൻവർ അമൻ സംഗീത സംവിധാനം നിർവഹിച്ച പത്തിരിപ്പാട്ട് കോഴിക്കോട് നടന്ന ഓഡിയോ ലോഞ്ചിലാണ് പുറത്തിറക്കിയത്. ഷഹജ മലപ്പുറം ആണ് ഈ പാട്ട് പാടിയത്.

‘മഞ്ചാടിക്കടവിലെ കല്യാണ കുരുവിക്ക് മിന്നാര കസവൊത്ത നാണം…’ എന്ന് തുടങ്ങുന്ന കല്യാണ പാട്ട് സമൂഹ മാധ്യമ പേജിലൂടെ സൂപ്പർസ്റ്റാർ മോഹൻലാലാണ് റിലീസ് ചെയ്തത്. അഫ്സലും സിയ ഉൽ ഹഖും ഫാരിഷ ഹുസൈനുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ജലീൽ കെ ബാവയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അൻവർ അമൻ ആണ്.

ALSO READ; ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’നു മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി

പാർക്കിംഗ് എന്ന ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ജിജു സണ്ണിയുടെ ദൃശ്യ മികവിലാണ് ബെസ്റ്റി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സിനിമയുടെ സംഗീതമേഖലയിലും ഉണ്ട് പ്രത്യേകതകൾ. മലയാളത്തിലെ എവർഗ്രീൻ കൂട്ടുകെട്ടായ ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി ടീം ഇടവേളക്കുശേഷം ഒന്നിക്കുന്ന സിനിമയാണ് ബെസ്റ്റി. അഞ്ച് മനോഹര ഗാനങ്ങളാണ് ബെസ്റ്റിയിലുള്ളത്. ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരാണ് മറ്റു പാട്ടുകൾ എഴുതിയത്. ഔസേപ്പച്ചനെ കൂടാതെ അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല എന്നിവരാണ് സംഗീതസംവിധായകർ. പശ്ചാത്തല സംഗീതവും ഔസേപ്പച്ചൻ നിർവഹിക്കുന്നു. കൂടാതെ ഗാനങ്ങൾക്ക് ഒപ്പം പഴയ ഹിറ്റ് മാപ്പിള പാട്ടുകളും സിനിമയിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാവേദ് അലി, മാർക്കോസ്, അഫ്സൽ, സച്ചിൻ ബാലു, സിയാ ഉൾ ഹഖ്, നിത്യാ മാമ്മൻ, അസ്മ കൂട്ടായി, ഷഹജ മലപ്പുറം, ഫാരിഷ ഹുസൈൻ, റാബിയ അബ്ബാസ് എന്നിവരാണ് ബെസ്റ്റിയിൽ പാടിയിട്ടുള്ളത്.

പുതിയ കാലത്ത് സൗഹൃദക്കൂട്ടിലും സമൂഹമാധ്യമങ്ങളിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന പ്രയോഗമാണ് ബെസ്റ്റി. ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്! ബെസ്റ്റി എന്ന പേരിൽ ഒരു സിനിമ എത്തുമ്പോൾ ആകാംക്ഷയും ഏറെയാണ്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി സൗഹൃദത്തിനും കുടുംബത്തിനും പ്രാധാന്യം നൽകുന്ന കോമഡി ത്രില്ലറാണ്. മലയാളത്തിലെ മുപ്പതോളം താരങ്ങൾ അഭിനയിച്ച സിനിമ ഈ മാസം 24ന് തിയറ്ററുകളിൽ എത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമിക്കുന്ന ചിത്രത്തിൻ്റെ കഥ പൊന്നാനി അസീസിന്റെതാണ്. ‘കൺവിൻസിങ് സ്റ്റാറാ’യി പുതിയ താരപരിവേഷം ലഭിച്ച സുരേഷ് കൃഷ്ണ, അബുസലിം എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ബെസ്റ്റി’ യിൽ അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ, ശ്രവണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഇവർക്കൊപ്പം സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി , ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, പ്രതിഭ പ്രതാപ് ചന്ദ്രൻ, സന്ധ്യ മനോജ്‌ തുടങ്ങിയവരുമുണ്ട്.

ALSO READ; ‘ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല’; ചേര്‍ത്തുനിര്‍ത്തുന്ന എല്ലാവരോടും സ്‌നേഹമെന്നും ‘വല’ പോസ്റ്റര്‍ പങ്കുവെച്ച് ജഗതിയുടെ പോസ്റ്റ്

കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ. ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ. ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചൻ, അൻവർഅമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ. എഡിറ്റർ: ജോൺ കുട്ടി. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്. കല: ദേവൻകൊടുങ്ങല്ലൂർ. ചമയം: റഹിംകൊടുങ്ങല്ലൂർ. സ്റ്റിൽസ്: അജി മസ്കറ്റ്. സംഘട്ടനം: ഫിനിക്സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ. സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി. അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ. സഹ സംവിധാനം: റെന്നി, സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം, സാജൻ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര. ലൊക്കേഷൻ: കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News