പ്രാണികളുടെ കടിയേൽക്കുന്നത് നിസാരമായി കാണല്ലേ.. ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

insect bite

ഷൂട്ടിങ്ങിനിടെ പ്രാണിയുടെ കടിയേറ്റ നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമാണെന്ന വാർത്ത നമ്മൾ വായിച്ചതാണെല്ലെ? പലപ്പോഴും പലരും നിസാരമായി കാണുന്ന ഒന്നാണ് പ്രാണികൾ കടിക്കുന്നത്. എന്നാൽ തേനീച്ച, കടന്നൽ തുടങ്ങിയ പല തരത്തിലുള്ള പ്രാണികളുടേയും കടി അത്ര നിസാരമായി കാണേണ്ട ഒന്നല്ല. ഒട്ടുമിക്ക സമയത്തും ഇത്തരം സംഭവങ്ങൾ വലിയ ആഘാതം ഉണ്ടാക്കാറില്ലെങ്കിലും ചില സമയത്ത് പ്രാണി കടിയേൽക്കുന്നത് മൂലം ​ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

കടിയേറ്റ ഭാ​ഗത്ത് വലിയ രീതിയിൽ ചുവപ്പോ പഴുപ്പോ അനുഭവപ്പെടുക, വലിയ രീതിയിൽ വീർത്തുവരിക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നിരന്തരമായ വേദന, പനി , ബോധ​ക്ഷയമോ തലകറക്കമോ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവ​ഗണിക്കരുത്. തീർച്ചയായും ചികിത്സാ തേടേണ്ട സന്ദർഭമാണത്. ചില സമയത്ത് പ്രാണികളുടെ കടിയേൽക്കുന്നത് അണുബാധയ്ക്ക് കാരണമാകാറുണ്ട്.

Also Read: ഇയർഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണേ; കേൾവിശക്തി എന്നെന്നേക്കുമായി നഷ്ടമാവാം

പ്രാണികളുടെ കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കൊമ്പോ മറ്റോ അവശേഷിക്കുന്നുണ്ടെങ്കിൽ അത് എടുത്തു കളയുക എന്നതാണ്. ഒരിക്കലും കടിയേറ്റ ഭാ​ഗം ചൊറിയാൻ പാടില്ല. ഇത് അണുബാധയ്ക്ക് കാരണമാകും. വിഷമുള്ള പ്രാണികളാണ് കടിച്ചത് എങ്കിൽ ഉടൻ വൈദ്യസഹായം തേടാനും ശ്രദ്ധിക്കുക.

വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ  നേരില്‍ കണ്ട് ഉപദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News