
തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിൽ പ്രതി ബെയ്ലിന്‍ ദാസ് റിമാനഡിൽ. ഈ മാസം 30 വരെയാണ് സ റിമാൻഡ് ചെയ്തിരിക്കുന്നത്. ബെയിലിൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ബെയിലിൻ ദാസിനെതിരെ ഒരു വകുപ്പ് കൂടി ഇന്ന് ചുമത്തിയിരുന്നു. മർദിച്ച് മുറിവേൽപ്പിച്ചതിനുള്ള വകുപ്പു കൂടിയാണ് ചുമത്തിയത്. കൈ കൊണ്ടുള്ള മർദ്ദനത്തിൽ എല്ലിന് പൊട്ടൽ ഉണ്ടായ സാഹചര്യത്തിലായിരുന്നു നടപടി.
ALSO READ: താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ
സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവെക്കൽ, മർദ്ദനം, മർദ്ദിച്ച മുറിവേൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതി ബെയിലിൻദാസിന് നേരെയുള്ളത്. ഇന്ന് രാവിലെ 11.30 ഓടെയാണ് വഞ്ചിയൂർ കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. തുറന്ന കോടതിയിൽ നടന്ന വാദത്തിൽ ജൂനിയർ അഭിഭാഷികയായ ശാമിലി കേൾവിക്കുറവുള്ള ബെയ്ലിൻ ദാസിൻ്റെ ചെവിക്കടിച്ചെന്നും, പുരികത്തിന് മുകളിൽ ശ്യാമിലിയുടെ നഖം കൊണ്ട് പാടുണ്ടെന്നും, ബെയ്ലിൻ ഉപയോഗിക്കുന്ന കണ്ണട ശ്യാമിലി തകർത്തെന്നും കോടതിയിൽ ബെയ്ലിൻദാസിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
വാദം കേട്ട കോടതി ജാമ്യ അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കോടതിയിൽ എല്ലാം പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ബെയിലിന് ദാസിൻ്റെ പ്രതികരണം.ബെയിലിന് ദാസിനെ താൻ മർദ്ദിച്ചു എന്നത് ആരോപണം മാത്രമാണെന്ന് ജൂനിയർ അഭിഭാഷക ശ്യാമിലി പ്രതികരിച്ചു. അതേസമയം, റിമാൻഡിൽ ആയ പ്രതി ബെയ്ലിൻ ദാസിനെ പൂജപ്പുര ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here