സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ മണ്ഡലമാവാനൊരുങ്ങി ബേപ്പൂര്‍ നിയോജക മണ്ഡലം

സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ മണ്ഡലമാവാനൊരുങ്ങി ബേപ്പൂര്‍ നിയോജക മണ്ഡലം.’ഹൈ ടൈഡ്’ പ്രൊജക്ട് ലോഞ്ചിംഗ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഇന്ത്യയിലെ ഏതൊരു നിയമസഭാ മണ്ഡലത്തിനും മാതൃകയാക്കാവുന്ന ബേപ്പൂര്‍ മോഡലായി ‘ഹൈ ടൈഡ്’ പദ്ധതിയെ മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ബേപ്പൂര്‍ മാതൃകാ ഭിന്നശേഷി സൗഹൃദ മണ്ഡലം പ്രൊജക്ടാണ് ബേപ്പൂര്‍ ഹൈ ടൈഡ്.എല്ലാ ഇടവും ഭിന്ന ശേഷികാര്‍ക്ക് കൂടി പ്രാപ്യമാക്കുക എന്നത് ലക്ഷ്യം വെച്ചാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കി മാറ്റുന്നത്.പദ്ധതി ഉദ്ഘാടനം മന്ത്രി മുഹമദ് റിയാസ് നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കാന്‍ സാധിക്കുന്ന ക്ഷേമ പദ്ധതികള്‍, നിയമപരമായ അവകാശങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ എല്ലാ നിലയിലും ഇടപെട്ടു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലെ ഏതൊരു നിയമസഭാ മണ്ഡലത്തിനും മാതൃകയാക്കാവുന്ന ബേപ്പൂര്‍ മോഡലായി ‘ഹൈ ടൈഡ്’ നെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Also Read: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ചു; പ്രതി പിടിയിൽ

ആദ്യഘട്ടത്തില്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മണ്ഡലത്തിലെ എല്ലാ ഭിന്നശേഷിക്കാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും യുഡിഐഡി കാര്‍ഡുകളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വികരിക്കും. ഇതിനൊപ്പം ഭിന്നശേഷികാര്‍ക്ക്, മണ്ഡലത്തിലെ മുഴുവന്‍ സ്ഥലങ്ങളും തടസരഹിതമാക്കുക, നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കുക, ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും.
ഭിന്നശേഷികാര്‍ അനുഭവിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുക എന്നതാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here