കണ്ണഞ്ചിപ്പിക്കുന്ന വര്‍ണവിസ്മയം തീര്‍ത്ത് ബേപ്പൂര്‍ ഡ്രോണ്‍ ലൈറ്റ് ഷോ

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി മറീനാ ബീച്ചിന്റെ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത ഡ്രോണ്‍ ലൈറ്റ് ഷോ കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചാവിരുന്ന്. കേരളത്തില്‍ തന്നെ ആദ്യമായി നടത്തിയ ഡ്രോണ്‍ പ്രദര്‍ശനമാണ്
വര്‍ണക്കാഴ്ചകളാല്‍ കണ്ണുകള്‍ക്ക് മുന്നില്‍ വിസ്മയങ്ങള്‍ തീര്‍ത്തത്.

READ ALSO:പരിക്കേറ്റവര്‍ പെരുകുന്നു; സൈന്യത്തിന് തിരിച്ചടി, പതറി ഇസ്രയേല്‍

ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്ത് കൊണ്ട് നൂറുകണക്കിന് ഡ്രോണുകള്‍ പീലി വിടര്‍ത്തിയാടിയപ്പോള്‍ ബേപ്പൂര്‍ തീരത്തും പരിസരത്തുമായി സംഗമിച്ച പതിനായിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി. ബേപ്പൂര്‍ അന്താരാഷ്ട്ര ഫെസ്റ്റിന്റെ ഭാഗമായാണ് കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ ലൈറ്റ് ഷോ പ്രദര്‍ശനമുണ്ടായത്. ഷോയില്‍ 250 ഡ്രോണുകള്‍ അണിനിരന്നു. അത്യപൂര്‍വമായ കാഴ്ച്ച ജനം മതിമറന്ന് ആസ്വദിച്ചു. പതിമൂന്ന് മിനുട്ടുകള്‍ നീണ്ട ഡ്രോണ്‍ ഷോയില്‍ വെല്‍ക്കം ടു ബേപ്പൂര്‍, കേരള ടൂറിസം ലോഗോ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, വളയങ്ങള്‍, ലൈറ്റ് ഹൗസ്, ഓളപ്പരപ്പില്‍ ഒഴുകുന്ന ബോട്ട്, ചലിക്കുന്ന മത്സ്യം, കഥകളി രൂപം, നര്‍ത്തകി രൂപം, താളുകള്‍ മറിക്കുന്ന പുസ്തകം, ബേപ്പൂര്‍ ഫെസ്റ്റ് ലോഗോ, ഇന്ത്യന്‍ ഭൂപടം തുടങ്ങിയ ദൃശ്യങ്ങളാണ് ആകാശത്ത് വര്‍ണകാഴ്ച്ചയൊരുക്കിയത്.

READ ALSO:എറണാകുളം ബിഷപ്പ് ഹൗസിൽ സിനഡ് കുർബാന അനുകൂലികളുടെ പ്രതിഷേധം

മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ് എന്നിവരുള്‍പ്പള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനങ്ങള്‍ക്കൊപ്പം ഡ്രോണ്‍ കാഴ്ച്ചകള്‍ ആസ്വദിക്കാനായ് മറീനാ ബീച്ചിലെത്തി. ദില്ലി ആസ്ഥാനമായുള്ള ഐ.ഐ.ടി സ്റ്റാര്‍ട്ടപ്പ് ആയ ബോട്ട്‌ലാബ് ഡൈനമിക്‌സ് ആണ് ഡ്രോണ്‍ഷോ സംഘടിപ്പിച്ചത്. നാല് ദിവസം നീണ്ട ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് ഇന്ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News