
ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് ബോട്ടിൽ വെച്ച് ശ്വാസതടസം നേരിട്ടു. സംഭവത്തിൽ ഒരാള്‍ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷഹബേദ് ദാസ് (20) ആണ് മരിച്ചത്.
ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. 12 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇതിൽ നാലുപേർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി.
മത്സ്യബന്ധനത്തിനിടെ ബോട്ടിലെ എഞ്ചിൻ റൂമിൽ വെള്ളം കയറിയിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് നോക്കാനായി കാരണം പോയപ്പോൾ ആണ് ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. 10 നോട്ടിക്കൽ മൈൽ അകലവെച്ചാണ് ബോട്ടിൽ വെള്ളം കയറിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

