‘കപ്പലിനകത്തെ ചരക്കിന് തീപിടിച്ചതാകാന്‍ സാധ്യത, കണ്ടെയ്‌നറുകളില്‍ എന്താണെന്ന് കസ്റ്റമ്‌സ് പരിശോധിക്കുന്നു’ : ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍

ബേപ്പൂര്‍ – അഴീക്കല്‍ തീരത്ത് തീപിടിച്ച സിംഗപ്പൂര്‍ കപ്പലിലെ കണ്ടെയ്‌നറുകളില്‍ എന്താണുള്ളതെന്ന് വ്യക്തയില്ലെന്നും ഇത് കസ്റ്റമ്‌സ് പരിശോധിക്കുകയാണെന്നും ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ഹരി അച്യുത വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബേപ്പൂരില്‍ നിന്ന് കോസ്റ്റ് ഗാഡിന്റെ ഒരു കപ്പലാണ് അപകടസ്ഥലത്തേക്ക പോയിട്ടുള്ളത്.

ALSO READ: നവോദയ ന്യൂസിലാൻഡിന് പുതിയ നേതൃത്വം; ബിനു പുലിക്കുന്നേൽ അബ്രഹാം പ്രസിഡന്‍റ്, സജിത്ത് ചന്ദ്രൻ സെക്രട്ടറി

ബേപ്പൂരില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ ദൂരരെയാണ് അപകടം നടന്നത്. കപ്പലിന് അകത്തെ ചരക്കിന് തീ പിടിച്ചതാക്കാനാണ് സാധ്യത. കാണാതായവരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പരുക്കേറ്റവരെ കോഴിക്കോട്ടേക്ക് മാറ്റുന്നതില്‍ വ്യക്ത വന്നട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രക്ഷപ്പെടുത്തിയവരെ മംഗലാപുരത്തേക്ക് കൊണ്ട് പോകാനും സാധ്യത ഉണ്ട്. വിവരം ലഭിക്കുന്നതനുസരിച്ച് ടഗ്ഗ് അയക്കുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ALSO READ: എംഎസ്‌സി എല്‍സയിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു; അടുത്ത ഘട്ടം ഇങ്ങനെ

കേരള തീരത്ത് തീപിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ എന്ന് റിപ്പോർട്ട്. കണ്ടയ്നറുകളിൽ രാസ വസ്തുക്കൾ ആണെന്നും വായു സ്പർശിച്ചാൽ തീപിടിക്കുന്നവയാണ് അവയൊന്നും വിവരം. ഇതുവരെ അൻപതോളം കണ്ടൈയ്‌നറുകൾ കടലിൽ പതിച്ചതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News