സുരേഷ്ഗോപിയുടെ മകളോട് സാരി ധരിക്കരുതെന്ന് കമന്‍റ് , ചുട്ട മറുപടി നല്‍കി ഭാഗ്യ

നടന്‍ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ സന്തോഷം ക‍ഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍  പങ്കുവെച്ചിരുന്നു.കോണ്‍വൊക്കേഷനില്‍ (സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ്) കേരള സാരി ഉടുത്താണ് ഭാഗ്യ സുരേഷ് എത്തിയത്.  നിരവധി പേരാണ് നേട്ടത്തില്‍ ഭാഗ്യയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനിടെ ഒരു ഇന്‍സ്റ്റ പ്രൊഫൈലില്‍ നിന്ന് ബോഡി ഷെയ്മിങ് നടത്തുന്ന വരികള്‍ കമന്‍റില്‍ പ്രത്യക്ഷപ്പെട്ടു.  അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി ആരംഭിച്ച കമന്‍റിലാണ് ബോഡിഷെയിം ചെയ്യുന്ന വരികളും ഇയാള്‍ കുറിച്ചത്. നിങ്ങള്‍ സാരി ഒ‍ഴിവാക്കി വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കണം. ഇത്രയം വീതുയുള്ളവര്‍ക്ക് സാരി ചേരില്ല. വേസ്റ്റേണ്‍ സ്കേര്‍ട്ടും ബ്ലൗസും നിങ്ങള്‍ക്ക് നന്നായി ചേരുമെന്നുമാണ് കമന്‍റ്.

എന്നാല്‍ കമന്‍റ് ശ്രദ്ധയില്‍പ്പെട്ട ഭാഗ്യ കൃത്യമായ മറുപടി നല്‍കാന്‍ മടിച്ചില്ല. ‘‘ചോദിക്കാതെ തന്നെ നൽകിയ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എന്റെ വീതിയേയും നിളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ.’’ – ഭാഗ്യ കുറിച്ചു. കമന്‍റിനെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News