പണം വാങ്ങി പറ്റിച്ച് റെയിൽവേ, ഭക്ഷണവും താമസസൗകര്യവുമില്ല; കൊട്ടിഘോഷിച്ച ഭാരത് ഗൗരവ്‌ ട്രെയിനിന്റെ പൊള്ളത്തരങ്ങളിൽ ക്ഷുഭിതരായി യാത്രക്കാർ

ഇന്ത്യന്‍ റെയില്‍വെയുടെ യാത്രക്കാരോടുള്ള അവഗണനയില്‍ പ്രതിഷേധം ശക്തമാകുന്നു. ടൂര്‍യാത്ര ട്രെയിനായ ഭാരത് ഗൗരവിലുണ്ടായിരുന്ന യാത്രക്കാരാണ് ഭക്ഷണവും താമസ സൗകര്യവുമില്ലാതെ ദുരിതത്തിലായതോടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊട്ടിഘോഷിച്ച് ആരംഭിച്ച സര്‍വീസില്‍ യാത്രക്കാര്‍ക്ക് മതിയായ സൗകര്യങ്ങളില്ല. ഭക്ഷണവും താമസവും ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി; അബിഗേലിനെ ചേർത്തു പിടിച്ച ചിത്രത്തെ കുറിച്ച് മുകേഷ്

വലിയ പ്രചരണത്തോടെ ഇന്ത്യന്‍ റെയില്‍വെ ആരംഭിച്ച വിനോദയാത്രാ ട്രെയിനാണ്  ഭാരത് ഗൗരവ്. ഈ ട്രെയിനില്‍  കഴിഞ്ഞ 19-ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര തിരിച്ചവരാണ് ദുരിതത്തിലായിരിക്കുന്നത്.  സ്‌ലീപ്പര്‍ ക്ലാസിന് 27000, എസിക്ക് 40000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇത് രണ്ടുമാസത്തിന് മുന്‍പെ അടച്ച് ടിക്കറ്റ് എടുത്തിരുന്നു യാത്രക്കാർ.  കൊച്ചുവേളിയില്‍ തുടങ്ങി  ജമ്മുവിലെ വൈഷ്ണവ ക്ഷേത്രം ദര്‍ശനം കഴിഞ്ഞ് ഡിസംബര്‍ ഒന്നിന് കൊച്ചുവേളിയില്‍ തിരിച്ചെത്തുന്നതാണ് പാക്കേജ്. താമസവും ഭക്ഷണവും പാക്കേജില്‍പ്പെടും. പക്ഷെ പലയിടത്തും ഹോട്ടലുകള്‍ അധികൃതർ മുന്‍കൂട്ടി ബുക്ക് ചെയ്തില്ല. പുലര്‍ച്ചെ എത്തുന്ന ട്രെയിനില്‍ താമസസ്ഥലം കാത്ത് യാത്രക്കാർ വൈകിട്ട് വരെ സ്‌റ്റേഷനില്‍ ഇരിക്കേണ്ട അവസ്ഥയാണ്. ട്രെയിനില്‍ വെള്ളമില്ലെന്നും യാത്രക്കാര്‍ പറയുന്നു.

ALSO READ: എംഎല്‍എയ്‌ക്കൊപ്പം തലസ്ഥാനത്തേക്ക് പറക്കാന്‍ വിദ്യാര്‍ഥികള്‍

അതേസമയം, ട്രെയിനില്‍ 700-ല്‍ അധികം യാത്രക്കാരുണ്ട്. ഭൂരിപക്ഷം പേരും പ്രായമായവരാണ്. വ്യത്തിയില്ലാത്ത കമ്പാര്‍ട്ട്‌മെന്റിലും റെയില്‍സ്‌റ്റേഷനില്‍ ഇരുന്ന് യാത്രക്കാർ മടുത്തിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വെ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും എത്രയും വേഗം അധികൃതര്‍ ഇടപെടണമെന്നും യാത്രക്കാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News