ഭരത് മുരളി നാടകോത്സവം: പ്രേക്ഷകരുടെ കയ്യടി നേടി ‘ഭൂതങ്ങൾ’

അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം സംഘടിപ്പിച്ചു. നാടകോത്സവത്തിന്റെ എട്ടാം ദിവസം ഓർമ്മ ദുബായ് അവതരിപ്പിച്ച ‘ഭൂതങ്ങൾ’ എന്ന നാടകം സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ മികവാർന്ന പ്രകടനം കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടി.

2022ൽ പുറത്തിറങ്ങി മജു സംവിധാനം ചെയ്ത “അപ്പൻ ” എന്ന സിനിമയാണ് ഭൂതങ്ങൾ എന്ന പേരിൽ നാടകമാക്കിയത്. ഭൂതങ്ങൾ പറയുന്നത് കുടുംബ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ്. മക്കൾ അനുഭവിക്കുന്ന തണൽ അപ്പൻ കൊണ്ട വെയിലാണ് എന്ന ഒരു ചിന്ത നിലനിൽക്കുന്ന സാഹചര്യമാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. എന്നാൽ മക്കളെയും ഭാര്യയെയും എല്ലാ കാലത്തും വെയിലത്ത്‌ നിർത്തിയ ഒരു അപ്പന്റെ ജീവിതവും അന്ത്യവുമാണ് നാടകം പറയുന്നത്. ഇത്തരത്തിലുള്ള അച്ഛന്മാർ നമ്മുടെ സമൂഹത്തിൽ ഏറെയുണ്ട് എന്നും ഭർത്താവിന്റെ കൊള്ളരുതായ്മകൾ സഹിച്ച് നീറി ജീവിക്കുന്ന സ്ത്രീകളുടെയും അപ്പന്റെ ചെയ്തികളാൽ ജീവിതം കൈവിട്ടുപോയ മക്കളുടെയും കഥ പറയുന്നു ഈ നാടകം.

ALSO READ: കാത്തിരിപ്പിന് വിരാമം; മലൈക്കോട്ടൈ വാലിബൻ ട്രെയ്‌ലർ റിലീസ് ഇന്ന്

യുഎഇയിലെ പ്രശസ്ത നാടക പ്രവർത്തകൻ ഒ ടി ഷാജഹാനാണ് നാടകത്തിന്റെ സംവിധാനം. ബാബുരാജ് ഉറവ്, അമ്പു സതീഷ് രാജേഷ് കെ.കെ, പുതുമ ചന്ദ്രബാബു, കലാമണ്ഡലം അമലു, അക്ഷയ് ലാൽ, ദിനേഷ് കൃഷ്ണ, പി.പി അഷ്‌റഫ് തുടങ്ങിയവരാണ് അഭിനേതാക്കൾ. മിഥുൻ മലയാളം സംഗീതവും അലിയാർ അലി രംഗ സജ്ജീകരണവും ജിജിത വേഷ വിധാനവും വചൻ കൃഷ്ണ ചമയവും നിർവ്വഹിച്ചു. സനേഷ് കെ. ഡി പ്രകാശ സജ്ജീകരണവും നിർവഹിച്ചു.

നാടകോത്സവത്തിന്റെ ഒൻപതാം ദിവസമായ ജനുവരി 19 വെള്ളിയാഴ്ച യുവകലാ സാഹിതി അബുദാബി അവതരിപ്പിക്കുന്ന ‘ആറാം ദിവസം’ എന്ന നാടകം അരങ്ങേറും. ജനുവരി 20ന് ഒന്റാരിയോ തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന കാമമോഹിതം എന്ന നാടകത്തോടെ നാടകോത്സവം സമാപിക്കും. ഫല പ്രഖ്യാപനം ജനുവരി 22ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News