ഐപിഎല്ലിൽ അഭിഷേക്-ഇഷാൻ കൊടുങ്കാറ്റ്! ഹൈദരാബാദിനെതിരെ ബെംഗളുരുവിനു 256 റൺസ് വിജയലക്ഷ്യം

ishan-kishan-ipl-highest-score-srh

പിഎല്ലി റോയൽ ചാലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി.

ബെംഗളുരുവിനെതിരെ ആതിഥേയർക്ക് ഓപ്പമാരായ അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡ്ഡും മികച്ച തുടക്കമാണ് ൽകിയത്. ശർമ്മ 22 പന്തിൽ 56 റൺസ് നേടിയപ്പോൾ ഹെഡ് 16 പന്തിൽ 26 റൺസ് നേടി. പിന്നാലെ എത്തിയ ഇഷാൻ കിഷൻ 46 പന്തിൽ 79 റൺസ് നേടി ടീമിന്റെ ടോപ്പ് സ്കോററായപ്പോൾ, ക്ലാസൻ 24 പന്തിൽ 51 റൺസ് നേടി വെടിക്കെട്ട് തുടർന്നു.

Also Read: ഫോഡനും പാൽമറും പുറത്ത് ! ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ നിന്ന് നിരവധി പ്രമുഖർ പുറത്ത്

അവസാന ഓവറുകളിൽ നിതീഷ് കുമാർ റെഡ്‌ഡി 12 പന്തിൽ പുറത്താകാതെ 29 റൺസ് നേടി സ്കോർ 250 കടത്തി. ബെംഗളൂരു ബൗളർമാരിൽ പ്രമുഖരെല്ലാം തല്ലു വാങ്ങിയപ്പോൾ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് രണ്ട് വിക്കറ്റ് നേടിയ റാസിക് സലാം ദാർ മാത്രമാണ്.

A

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News