വനസംരക്ഷണ ഭേദഗതി നിയമത്തിനെതിരെ ഭൂമി അധികാര്‍ ആന്തോളന്‍

വനസംരക്ഷണ ഭേദഗതി നിയമത്തിനെതിരെ ഭൂമി അധികാര്‍ ആന്തോളന്‍. കോര്‍പറേറ്റുകള്‍ക്കായി വനഭൂമിയും, കൃഷിയിടങ്ങളും കയ്യേറുന്നതിനായുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് ഈ ബില്ലെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍ ആരോപിച്ചു. ഭേദഗതി ബില്ലിനെതിരെ ജൂണ്‍ 30ന് രാജ്യം വ്യാപക പ്രതിഷേധം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

2023 ല്‍ കേന്ദ്രം കൊണ്ടുവന്ന വനസംരക്ഷണ ഭേദഗതി നിയമം വനഭൂമിക്ക് മേലുള്ള കടന്നു കയറ്റമെന്നാണ് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നത്. ഏതാണ്ട് 90,000 ഹെക്ടര്‍ വനമേഖല ഇതിനോടകം കേന്ദ്രം വിവിധ ആവശ്യങ്ങള്‍ക്കായി ദുര്‍ വിനിയോഗം ചെയ്യ്തു. കോര്‍പറേറ്റുകള്‍ക്കായി വനഭൂമിയും, കൃഷിയിടങ്ങളും കയ്യേറുന്നതിനായി കേന്ദ്രം ശ്രമിക്കുന്നുവെന്നും ആദിവാസികളുടെ എതിര്‍പ്പ് മറികടന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തിയതെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍ ആരോപിച്ചു.

വനമേഖലയുടെ മൂല്യം നശിപ്പിക്കുന്നതാണ് കേന്ദ്രം കൊണ്ടുവന്ന പുതിയ ഭേദഗതി ബില്ലെന്ന വിമര്‍ശനമാണ് എ.ഐ കെ.സ് നേതാവ് ഹന്നന്‍ മൊല്ലാഹ് നടത്തിയത്. പുതിയ ഭേദഗതി ആദിവാസി മേഖലയിലേക്കുള്ള കടന്നുകയറ്റം കൂടിയാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തെ ശക്തമായി എതിര്‍ക്കുമെന്നും ജൂണ്‍ 30ന് ഈ പുതിയ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും എന്നും ഭൂമി അധികാര്‍ ആന്തോളന്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here