ഭോപാല്‍ ഗാന്ധി മെഡിക്കല്‍ കോളേജിലെ PG വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എച്ച്ഒഡിക്കെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍

ഭോപാല്‍ ഗാന്ധി മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതില്‍ എച്ച്ഒഡിക്കെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍. എച്ച്ഒഡിയുടെ മാനസിക പീഢനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. 7 മാസത്തിനിടെ കോളേജില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ബാല സരസ്വതിയുടേത്.

Also Read: മരണാനന്തര ബഹുമതി; ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

ഗൈനക്കോളജി വിഭാഗത്തില്‍ പിജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബാല സരസ്വതി തിങ്കളാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്തത്. 14 ആഴ്ച ഗര്‍ഭണി ആയിരുന്നു ബാല സരസ്വതി. ഡിപ്പാര്‍ട്ട്‌മെന്റില്‍ മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് ഭര്‍ത്താവിന് അയച്ച ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. നേരത്തെയും ഗൈനോക്കോളജി വിഭാഗം മേധാവി ഡോ. അരുണ കുമാറിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. എച്ച്ഒഡി ക്കെതിരെ ബാല സരസ്വതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേ സമയം, കേളേജിനെതിരെ സമരവുമായി മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മെഴുകുതിരി കത്തിച്ചും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ സമരത്തില്‍ നിന്നും പിന്തിരിയാൻ ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉയരുന്നുണ്ട്. പെണ്‍കുട്ടികളെയും ഭീഷമിപ്പെടുത്തുന്നുണ്ട്. സമരം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും ആരോപണം ഉയരുന്നുണ്ട്. കോളേജിനെതിരെ പല പരാതികളും ഉയര്‍ന്ന് വന്നിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും, ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

Also Read: ‘ഞങ്ങള്‍ക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ല’; ഹരിയാന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News