ഗ്രാമീണ–വ്യവസായ ഭാരത്‌ ബന്ദ്: നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അധികാർ ആന്തോളനും

മോദി സർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധവും കോർപറേറ്റ്‌ അനുകൂലവുമായ നയങ്ങൾക്കെതിരെ ഭാരത് ബന്ദ്. ഫെബ്രുവരി 16ന്‌ നടക്കുന്ന ഗ്രാമീണ–വ്യവസായ ഭാരത്‌ ബന്ദിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഭൂമി അധികാർ ആന്തോളൻ. നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചതനുസരിച്ച് ആദിവാസികളുടെ അവകാശങ്ങൾ അട്ടിമറിച്ച്‌ വനസംരക്ഷണ നിയമം ദുർബലപ്പെടുത്താനുള്ള കേന്ദ്രനീക്കം അവസാനിപ്പിക്കുക, എല്ലാ കാർഷിക വിളകൾക്കും നിയമപരമായ താങ്ങുവില പ്രഖ്യാപിക്കുക, 1927ലെ വനനിയമം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരിക്കും ബന്ദിൽ പങ്കെടുക്കുക.

ALSO READ: ശരദ് പവാറിന് തിരിച്ചടി; യഥാര്‍ത്ഥ എന്‍സിപി അജിത് പവാര്‍ പക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വനത്തിൽ നിന്ന്‌ തദ്ദേശീയരെ ഇറക്കിവിടുന്നത്‌ അംഗീകരിക്കാനാകില്ല. ധാതുക്കൾ കുഴിച്ചെടുക്കാൻ കോർപറേറ്റുകൾക്ക്‌ ബിജെപി–ആർഎസ്‌എസ്‌ സർക്കാർ ആണ് തദ്ദേശീയരെ ഇറക്കിവിടുന്നത്തിനു ഒത്താശ ചെയ്യുന്നതെന്ന് പകൽ പോലെ വ്യക്തമാണ്.

നീതിക്കു വേണ്ടിയുള്ള യോജിച്ച പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും നടക്കാൻ പോവുന്നതെന്നും അതുകൊണ്ട് തന്നെ കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം ആദിവാസികളും നിലകൊള്ളുമെന്നും നേതാക്കൾ വ്യക്തമാക്കി. ഫെബ്രുവരി 16ന്‌ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഹന്നൻ മൊള്ള, പ്രേം സിങ്‌ ഗെലാവത്, സത്യവാൻ, അശോക് ചൗധരി, പി കൃഷ്ണപ്രസാദ്, റോമ, ഡോ. സുനിലം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News