ഭൂപേഷ് ബാഗേലിന് കുരുക്ക് മുറുകുന്നു! വെളിപ്പെടുത്തലുമായി പ്രതി

മഹാദേവ് ആപ്പ് കേസില്‍ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് തലവേദനയായി പ്രതിയുടെ വെളിപ്പെടുത്തല്‍. ഛത്തിസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് പ്രതിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി തന്നോട് ദുബായിലേക്ക് കടക്കാന്‍ നിര്‍ദേശിച്ചതായാണ് പ്രതി മൊഴി നല്‍കിയത്.

ALSO READ: ശരീരത്തിനേൽക്കുന്ന പൊള്ളൽ നിസാരമല്ല; ടൂത്ത്പേസ്റ്റ്, തേൻ പുരട്ടുന്നത് അപകടം

കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത ഫണ്ട് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് ഛത്തിസ്ഗഡ്. കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് തിരയുന്ന പ്രതി ശുഭം സോണി ദുബായില്‍ നിന്നുമാണ് വീഡിയോയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. വീഡിയോയില്‍ ഗുരുതരമായ ആരോപണമാണ് സോണി നടത്തിയിട്ടുള്ളത്.

ALSO READ: “എല്ലാ ജന്മത്തിലും നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും”; പ്രിയതമന് ജന്മദിനാശംസകൾ നേർന്ന് അനുഷ്ക 

മഹാദേവ് ആപ്പിന്റെ ഉടമ മുഖ്യമന്ത്രിയാണെന്നാണ് സോണി പറയുന്നു. അസിം ദാസ് എന്നയാളുടെ പക്കല്‍ നിന്നും 5.39 കോടി രൂപ ഇഡി പിടിച്ചെടുത്തതോടെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News