ഭൂട്ടാനില്‍ ഭരണത്തുടര്‍ച്ച; ഷെറിംഗ് ടോബ്‌ഗേ വീണ്ടും പ്രധാനമന്ത്രി

2008ല്‍ രാജഭരണം അവസാനിച്ചതിന് പിന്നാലെ ഭൂട്ടാനില്‍ നടന്ന നാലാമത്തെ പൊതുതിരഞ്ഞെടുപ്പില്‍ ഭരണംപിടിച്ച് ഷെറിംഗ് ടോബ്‌ഗേയുടെ പിഡിപി പാര്‍ട്ടി. 47 സീറ്റില്‍ 30 സീറ്റിലും വിജയിച്ചാണ് ടോബ്‌ഗേ പ്രധാനമന്ത്രി പദത്തില്‍ വീണ്ടും എത്തിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ ഭൂട്ടാന്‍ സെന്‍ട്രല്‍ പാര്‍ട്ടി 17 സീറ്റുകളിലാണ് വിജയിച്ചത്. 2013 മുതല്‍ 2018വരെ ടോബ്‌ഗേ ഭൂട്ടാന്‍ പ്രധാനമന്ത്രിയായിരുന്നു. വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ടോബ്‌ഗേയിയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

ALSO READ:  ഹൃദയം സംരക്ഷിക്കണോ? അറിയാം സീതപ്പഴത്തിന്റെ ഗുണങ്ങൾ…

നവംബറില്‍ നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പില്‍ നിന്നും 94 സ്ഥാനാര്‍ത്ഥികള്‍ വീതമാണ് ഇരുപാര്‍ട്ടികളില്‍ നിന്നും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇന്ത്യന്‍ അനുഭാവിയായ വ്യക്തി കൂടിയാണ് ഭൂട്ടാന്റെ പുതിയ പ്രധാനമന്ത്രി.

ALSO READ:  കര്‍ണാടകയുടെ പ്ലോട്ടും കേന്ദ്ര സര്‍ക്കാര്‍ തള്ളി; കന്നടികരെ കേന്ദ്രം അപമാനിച്ചു: സിദ്ധരാമയ്യ

ഭൂരിപക്ഷം പേരും ബുദ്ധമതം പിന്തുടരുന്ന രാജ്യത്ത് യുവജനത തൊഴിലില്ലായ്മ മൂലം മറ്റ് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന അവസ്ഥയിലാണ്. ജനങ്ങളുടെ സന്തോഷവും അവരുടെ ക്ഷേമവുമാണ് തങ്ങളുടെ ലക്ഷ്യമെന്ന മുദ്രാവാക്യവുമായാണ് ഇരുപാര്‍ട്ടികളും പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News