ചാണകം പോലും രക്ഷയില്ല, ഒടുവിൽ കൊതുകുകളെ അടിച്ചുകൊല്ലാൻ തുടങ്ങി ഈ രാജ്യം

ഒരു ഉറുമ്പിനെപ്പോലും നോവിക്കരുത് എന്ന് ഉപദേശരൂപേണ കേട്ടിട്ടുള്ളവരാകും നമ്മളിൽ പലരും. ചിലർക്ക് മൃഗങ്ങളെയും മറ്റും കൊല്ലുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. എന്നാൽ കൊതുകിനെ വരെ കൊല്ലാതെ വിടുന്ന രാജ്യമുണ്ടെന്ന കാര്യം നമ്മളിൽ എത്ര പേർ അറിയും? അങ്ങനെ ഒരു രാജ്യമുണ്ടോ എന്നല്ലേ. ഉണ്ട് എന്നതാണ് സത്യം.

ALSO READ: ലോകമാകെ ഇനി ഇടുക്കിയുടെ സുഗന്ധം; കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് യാഥാര്‍ഥ്യമായി: മുഖ്യമന്ത്രി

ഭൂട്ടാനിലാണ് ഇത്തരത്തിൽ വിചിത്രമായ വെറുതേവിടൽ ഉള്ളത്. ചോര കുടിച്ചുകൊണ്ടിരിക്കുന്ന കൊതുകിനെപ്പോലും, അതിപ്പോൾ എത്ര വേദനയെടുത്താലും, ഭൂട്ടാനിലുള്ളവർ കൊല്ലില്ലത്രേ. അതിപ്പോൾ കൊതുകെന്നല്ല, എത്ര വലിയ ജീവിയാണെങ്കിലും അതെ. ഇത്തരത്തിൽ വെറുതേ വിടുന്നതിനുള്ള കാരണം ഭൂട്ടാൻ ഒരു ബുദ്ധമത രാജ്യമാണ് എന്നുള്ളതാണ്. ബുദ്ധമത വിശ്വാസം അനുസരിച്ച് ഏതെങ്കിലുമൊരു ജീവിയെ കൊല്ലുന്നത് വരെ പാപമാണ്.

ALSO READ: മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ആടുജീവിതം വരുന്നു: വൈറലായി ചിത്രം

ഇത്തരത്തിൽ കൊതുകുകളെ വെറുതേ വിട്ടതിന്റെ പരിണിതഫലം ഭൂട്ടാൻ ജനത അനുഭവിച്ചിരുന്നു. മലേറിയ, ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങൾ വ്യാപകമായി പകരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കീടനാശിനികളും മറ്റും ഉപയോഗിക്കാൻ വിസമ്മതിക്കുന്ന ഇവർ ചാണകവും മറ്റും ഉപയോഗിച്ച് കൊതുകിനെ തുരത്താൻ ശ്രമിക്കുകയാണ്.

ALSO READ: ഗേള്‍സ് ലിഫ്റ്റ് വേണോ? സുന്ദരിയായ എന്റെ ചേച്ചിയെ കണ്ട് രജനി സാർ ചോദിച്ചു, അദ്ദേഹത്തിന് ഇപ്പോഴും അത് ഓർമ്മയുണ്ടാകും

എന്നാൽ, പണ്ടത്തെപ്പോലെയല്ല ഇപ്പോൾ കാര്യങ്ങൾ. ഭൂട്ടാനും ഇത്തരം വിശ്വാസങ്ങളിൽനിന്നും മാറിത്തുടങ്ങിയിരിക്കുന്നു. കൊതുകുകളെ പോലുള്ള ജീവികളെ കൊല്ലുന്നതിൽ യാതൊരു തെറ്റുമില്ല എന്ന ജനങ്ങൾ ഇപ്പോൾ മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്. അസുഖങ്ങൾ വർധിച്ചത് മൂലമാണ് ഇത്തരത്തിൽ തീരുമാനമാറ്റം എന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News