ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ച് ഭുവനേശ്വർ കുമാർ! ഇന്ത്യൻ പേസർ കുറിച്ച റെക്കോർഡ് ഏത് എന്ന് അറിയാമോ?

Bhuvneshwar Kumar

ടി 20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മുൻ ഇന്ത്യൻ താരവും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസ് ആക്രമണത്തിന്റെ കുന്തമുനയുമായ ഭുവനേശ്വർ കുമാർ. ഇന്ന് ധർമശാലയിൽ പഞ്ചാബ് കിങ്സിനെതിരെ നടന്ന നിർണ്ണായക മത്സരത്തിൽ ആണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്.

മീററ്റിൽ നിന്നുള്ള 35 വയസ്സുകാരനായ പേസർ ഇന്നിങ്സിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ പഞ്ചാബ് ഓപ്പണർ പ്രിയാൻഷ് ആര്യയെ പൂജ്യത്തിനു പുറത്താക്കി ടീമിന് മികച്ച തുടക്കം നൽകി. ഇതോടെ ടി20 ക്രിക്കറ്റിൽ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ 50 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന അപൂർവ നേട്ടവും ഭുവനേശ്വർ കുമാർ സ്വന്തമാക്കി.

എന്നാൽ അവിടെയും താരത്തിന്റെ മികവ് അവസാനിച്ചില്ല സഹ ഓപ്പണർ പ്രഭാസിമ്രാൻ സിങിനെ കൂടി പുറത്തക്കിയ കുമാർ പഞ്ചാബിന്റെ സ്കോർ 200 കടക്കില്ലന്ന് ഉറപ്പുവരുത്തി. ഇതോടെ മത്സരത്തിൽ 23 റൺസ് ജയം സ്വന്തമാക്കിയ ആർസിബി സീസണിൽ പിഎൽ പ്ലേ ഓഫ് യോഗ്യത നേടുന്ന ആദ്യ ടീം ആയി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News