‘യുക്രെയ്ൻ നാറ്റോ അംഗമാകാൻ പാകമായിട്ടില്ല’; നിലപാടിൽ വ്യക്തതയില്ലാതെ ബൈഡൻ

യുക്രെയ്ൻ നാറ്റോ അംഗമാകാൻ പാകമായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. യുക്രെയ്നുമായുള്ള ക്ലസ്റ്റർ ബോംബ് ഇടപാടിൽ ഒറ്റപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം. ഒരാഴ്ചത്തെ യൂറോപ്യൻ സന്ദർശനത്തിനായി ബ്രിട്ടനിൽ വിമാനമിറങ്ങിയ ബൈഡൻ ലിത്വാനിയയിലെ നാറ്റോ യോഗത്തിലും പങ്കെടുക്കുന്നുണ്ട്.

ALSO READ: കുട്ടികളുണ്ടാവാനുള്ള ഉപദേശം അതിരു കടന്നു , അയൽവാസികളെ ചുറ്റിക കൊണ്ടടിച്ച് കൊന്നു

ഒരാഴ്ചത്തെ യൂറോപ്പ്യൻ സന്ദർശനത്തിനായി വിമാനം കയറുന്നതിന് തൊട്ടുമുമ്പ് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഫോൺ ചെയ്തത് തുർക്കിയിലെ ഉർദുഗാനെയാണ്. വരുന്ന നാറ്റോ യോഗത്തിൽ വെച്ച് സ്വീഡന് നാറ്റോ അംഗത്വം നൽകാൻ സഹകരണം വേണം എന്നായിരുന്നു ബൈഡൻ്റെ ആവശ്യം. എന്നിട്ടും നാറ്റോയ്ക്ക് വേണ്ടി റഷ്യക്ക് എതിരെ യുദ്ധമുന്നണിയിൽ നിൽക്കുന്ന യുക്രെയ്ന് അംഗത്വം കിട്ടുന്ന കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല. പക്ഷേ യുക്രെയ്ന് വേണ്ടി സ്വന്തം കൈകളിലുള്ള ക്ലസ്റ്റർ ബോംബുകൾ എറിഞ്ഞ് നൽകി പ്രലോഭനം തുടരുന്നുമുണ്ട് അമേരിക്ക.

ALSO READ: ഡോക്ടർ ചമഞ്ഞ് 15 വിവാഹങ്ങൾ, എല്ലാം സമ്പന്ന യുവതികൾ; ഒടുവിൽ ‘വ്യാജൻ’ പിടിയിൽ

ക്ലസ്റ്റർ ബോംബ് ഇടപാട് യൂറോപ്യൻ രാജ്യങ്ങളെ അമേരിക്കക്കെതിരെ തിരിക്കാൻ പോന്നതായത് കൊണ്ട് തന്നെ വളരെ ജാഗ്രതയിലാണ് ബൈഡൻ. ആദ്യം വിമാനമിറങ്ങിയ ബ്രിട്ടനിൽ ചാൾസ് രാജാവുമായുള്ള ആദ്യ സന്ദർശനം നടക്കുന്നുണ്ടെങ്കിലും ബൈഡൻ്റെയും മാധ്യമങ്ങളുടെയും ഫോക്കസ് ഋഷി സുനാക്കുമായുള്ള കൂടിക്കാഴ്ചയിലാകും. ക്ലസ്റ്റർ ബോംബിൽ സമവായം കെട്ടിപ്പടുക്കുക തന്നെയാകും ലക്ഷ്യം. ബ്രിട്ടനിലെ കൂടിക്കാഴ്ചകൾക്ക് ശേഷം ബൈഡൻ ലിത്വാനിയയിലേക്ക് തിരിക്കും. വിൽനിയസിലെ നാറ്റോ വാർഷിക യോഗത്തിൽ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ ഒറ്റപ്പെടുത്തുക എന്ന നിലപാട് തുടരുന്നതിനൊപ്പം അമേരിക്കക്കെതിരെയും വിമർശനം ഉയർന്നുകേൾക്കും. അതിന് ശേഷം ഈയിടെ നാറ്റോയുടെ 31ആം അംഗരാജ്യമായി മാറിയ ഫിൻലാൻഡും ബൈഡൻ്റെ സന്ദർശന പട്ടികയിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News