
വേനൽക്കാലമായാൽ എ സിയും ഫ്രിഡ്‌ജും ഒന്നുമില്ലാതെ കഴിയാൻ സാധിക്കാത്തവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ എസി, ഫ്രിജ് അടക്കമുള്ള ഗൃഹോപകരണ വിപണിക്ക് പൊതുവെ സീസൺ ആണ്. വേനൽക്കാലത്തെ ഡിമാൻഡ് മുൻകൂട്ടി കണ്ട് ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചവർക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. ഏപ്രിൽ -മെയ് മാസങ്ങളിൽ പെയ്ത മഴ ഇന്ത്യയിലുടനീളമുള്ള വേനൽക്കാല ഗൃഹോപകരണ വിൽപനയെ മോശമായി ബാധിച്ചു.
ഏപ്രിൽ-മെയ് മാസങ്ങളിൽ വിൽപനയിൽ 20 മുതൽ 25 ശതമാനം വരെ കുറവു വന്നതായാണ് സൂചന. റഫ്രിജറേറ്ററുകളുടെ വിൽപനയിലും മുൻവർഷങ്ങളെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് ഉണ്ടായത്. വേനൽക്കാലം പുരോഗമിക്കുന്നതോടെ കാര്യങ്ങളിൽ മാറ്റം വരുമെന്ന് പ്രതീക്ഷയിൽ തുടർന്നങ്കിലും മൺസൂൺ നേരത്തെ എത്തിയത് തിരിച്ചടിയായി. വേനൽ കടുക്കുന്ന മാസങ്ങളിലേക്ക് കൂടുതൽ യൂണിറ്റുകൾ റീടെയ്ലർമാർ വാങ്ങിയിരുന്നെങ്കിലും വിൽപന പരാജയപ്പെടുന്ന സാഹചര്യമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

