പൊതുവിപണിയെക്കാൾ വലിയ വിലക്കുറവ്; ഓണം ഫെയർ മേളകളിൽ വൻ തിരക്ക്

സംസ്ഥാന സർക്കാരിന്റെ രണ്ട് ദിവസം മുമ്പ് തുടങ്ങിയ ഓണം ഫെയർ മേളക്ക് എല്ലാ ജില്ലയിലും വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുവിപണിയെക്കാൾ വലിയ വിലക്കുറവിലാണ് ഭക്ഷ്യവകുപ്പിന്റെ ഓണം ഫെയർ മേളകളിൽ സാധനങ്ങൾ ലഭിക്കുന്നത്. 10 ലക്ഷത്തിനടുത്ത് രൂപയുടെ വിറ്റുവരവ് ഫെയറിലൂടെ സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഭക്ഷ്യവകുപ്പിന്റെ ഓണം ഫെയര്‍ മേളയിലുണ്ട്. വിലകുറവ് മൂലം പലയിടത്തും മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് ആളുകള്‍ സാധനം വാങ്ങി മടങ്ങുന്നത്.

also read:അനാവശ്യ ജനിതക പരിശോധന നടത്തി പണം തട്ടി; യു എസിൽ ഇന്ത്യന്‍ വംശജനു 27 വര്‍ഷം തടവുശിക്ഷ
നിത്യോപയോഗ സാധനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പുറമേ കോംബോ ഓഫറുകളും നൽകുന്നുണ്ട്. രണ്ട് ലിറ്റര്‍ ശബരി വെളിച്ചണ്ണ വാങ്ങിയാല്‍ ഒരു ലിറ്റര്‍ സൗജന്യം. രണ്ട് കിലോ ആട്ട വാങ്ങിയാല്‍ ഒരു കിലോ സൗജന്യം. ഇതിനൊപ്പം ഹോര്‍ലിക്സും തേയിലയും ഓട്സും എല്ലാം കുറഞ്ഞ വിലയില്‍ തന്നെ ഫെയറില്‍ നിന്ന് വാങ്ങിക്കാൻ കഴിയും. ഇതിന് പുറമേ 13 ഇന അവശ്യസാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവിലാണ് സപ്ലൈകോയിലെയും ഫെയറിലെയും വില്‍പ്പന നടക്കുന്നത്.ഇരുപത്തിയെട്ടാം തിയ്യതി വരെയാണ് ഓണം ഫെയര്‍ മേളകൾ ഉണ്ടാകുക. രണ്ട് ദിവസം പിന്നിടുമ്പോള്‍ തന്നെ 10 ലക്ഷത്തിനടുത്ത് രൂപയുടെ വില്‍പ്പന നടന്നിട്ടുണ്ട്.

also read:ബലാത്സംഗം ചെയ്യപ്പെട്ട അതിജീവിതയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി ഇന്ന് പരിഗണിക്കും
പൊതുവിപണിയില്‍ അരലിറ്റര്‍ വെളിച്ചണ്ണ നിന്ന് വാങ്ങാന്‍ 80 രൂപ കൊടുക്കണം. ഓണം ഫെയറില്‍ 46 രൂപയ്ക്ക് വാങ്ങാൻ കഴിയും. പഞ്ചസാരക്ക് 43 രൂപ നല്‍കേണ്ട സ്ഥാനത്ത് 22 രൂപ മതി സപ്ലൈകോയില്‍. അരക്കിലോ മുളകിന് 130 രൂപ പൊതുവിപണിയില്‍ ഈടാക്കുമ്പോള്‍ സപ്ലൈകോയില്‍ 37.50 രൂപ മാത്രമാണ് വില. ജില്ലാ ഫെയറുകളില്‍ സാധനങ്ങള്‍ തീരുന്നതിനുസരിച്ച് എത്തിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News