ബംഗാൾ രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റ്; പ്രതിപക്ഷ നേതാവായി ശോഭൻദേവ്

Sobhandeb Chattopadhyay

ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെ നിർണ്ണായകമായ നീക്കവുമായി തൃണമൂൽ കോൺഗ്രസ്. മുതിർന്ന നേതാവും ബല്ലിഗഞ്ച് എം.എൽ.എയുമായ ശോഭൻദേവ് ചട്ടോപാധ്യായിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പാർട്ടി തിരഞ്ഞെടുത്തു.പാർട്ടി ഇന്ന് പുറത്തിറക്കിയ അറിയിപ്പിൽ അസിമ പാത്രയും നയന ബന്ദ്യോപാധ്യായും ഡെപ്യൂട്ടി പ്രതിപക്ഷ നേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ കൊൽക്കത്ത മേയറും മുതിർന്ന നേതാവുമായ ഫിർഹാദ് ഹകീം പാർട്ടിയുടെ ചീഫ് വിപ്പായി.

Also Read: മഴ കനക്കും; കേരളതീരത്തെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

2026 നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതോടെ 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിനാണ് വിരാമമായത്. മമത ബാനർജിയുടെ പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിന് വിരാമമിട്ടു ഇന്ന് സുവേന്ദു അധികാരി സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രി ആയി ചുമതലയേറ്റു.  293 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റ് നേടിയിരുന്നു. നന്ദിഗ്രാം, ഭവാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച സുവേന്ദു, മമത ബാനർജിയെ ഭവാനിപൂരിൽ 15,000ൽ വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News